---
title: "ഇപ്പോൾ അപേക്ഷിക്കാം; ആയഞ്ചേരിയിൽ കർഷകദിനാഘോഷത്തിൽ മികച്ച കർഷകരെ ആദരിക്കുന്നു"
english_title: " Outstanding farmers honored at Farmers Day celebration in Ayanchery"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/304327/outstanding-farmers-honored-at-farmers-day-celebration-in-ayanchery"
published_at: "2025-07-24T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6881caede9fe3_farmers.jpg"
keywords: []
---

# ഇപ്പോൾ അപേക്ഷിക്കാം; ആയഞ്ചേരിയിൽ കർഷകദിനാഘോഷത്തിൽ മികച്ച കർഷകരെ ആദരിക്കുന്നു

> **Lead Summary:** **ആയഞ്ചേരി: **ആയഞ്ചേരിയിൽ ചിങ്ങം ഒന്നിന് കർഷകദിനാഘോഷവും മികച്ച കർഷകരെ ആദരിക്കലും സംഘടിപ്പിക്കുന്നു. ആയഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

## Article Content

**ആയഞ്ചേരി: **ആയഞ്ചേരിയിൽ ചിങ്ങം ഒന്നിന് കർഷകദിനാഘോഷവും മികച്ച കർഷകരെ ആദരിക്കലും സംഘടിപ്പിക്കുന്നു. ആയഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

അതിൻ്റെ ഭാഗമായി പഞ്ചായത്തിലെ മുതിർന്ന കർഷകൻ/ കർഷക , കർഷക തൊഴിലാളി, ജൈവ കൃഷി അവലംബിക്കുന്നവർ, മികച്ച വനിതാ കർഷക, വിദ്യാർത്ഥി കർഷകൻ/ കർഷക, പട്ടികജാതി, പട്ടിക വർഗ്ഗവിഭാഗത്തിലുള്ള കർഷക/ കർഷകൻ, മികച്ച നെൽ കർഷകൻ / കർഷക, മികച്ച തെങ്ങ് കർഷകൻ/ കർഷക, മികച്ച സംയോജിത കർഷക/ കർഷകൻ, മികച്ച കൃഷിക്കൂട്ടം, യുവ തെങ്ങ് കയറ്റ തൊഴിലാളി എന്നീ വിഭാഗങ്ങളിൽ നിന്നും അപേക്ഷകൾ സ്വീകരിക്കും. അപേക്ഷകർ ആയഞ്ചേരി ഗ്രാമപഞ്ചായത്തിൽ സ്ഥിരം താമസക്കാരനും കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കുള്ളിൽ കർഷക അവാർഡ്ലഭിച്ച ആളുകളുമായിരിക്കരുത്.

കൃഷിഭവനിൽ നിന്നും ലഭിക്കുന്ന അപേക്ഷ ഫോറത്തിൽ കർഷകന്റെ ഫോട്ടോ പതിക്കുകയും വാർഡ് നമ്പർ കൃത്യമായി രേഖപ്പെടുത്തേണ്ടതുമാണ്. മുതിർന്ന കർഷകരുടെ വിഭാഗത്തിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകൾ ജൂലായ് 31 ന് മുമ്പായി കൃഷി ഭവനിൽ എത്തിക്കണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/304327/outstanding-farmers-honored-at-farmers-day-celebration-in-ayanchery)