---
title: "ബലൂണ്‍ വില്‍പനക്കാരിയുടെ കഥ പറയുന്ന  'ഊര്‍മ്മിള - ഷോര്‍ട്ട് ഫിലിം ചിത്രീകരണം പൂര്‍ത്തിയായി"
english_title: "Filming of 'Urmila - Short Film', which tells the story of a balloon seller, is over"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/30433/filming-of-urmila-short-film-which-tells-the-story-of-a-balloon-seller-is-over"
published_at: "2022-03-08T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6226e1b0337cb_baloon photo.jpg"
keywords: []
---

# ബലൂണ്‍ വില്‍പനക്കാരിയുടെ കഥ പറയുന്ന  'ഊര്‍മ്മിള - ഷോര്‍ട്ട് ഫിലിം ചിത്രീകരണം പൂര്‍ത്തിയായി

> **Lead Summary:** വടകര: പെന്‍ ആന്റ് പേപ്പര്‍ പ്രൊഡക്ഷന്‍സിന് വേണ്ടി പ്രേംജിത്ത് ചോമ്പാല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ഷോര്‍ട്ട് മൂവി 'ഊര്‍മ്മിള ' വടകരയിലും പരിസര പ്രദേശങ്ങളിലും വെച്ച് പൂര്‍ത്തിയായി. ഭോജ്പുരി ഭാഷയില്‍ എഴുതപ്പെട്ട ഈ ചിത്രം കേരളത്തില്‍ ജീവിക്കുന്ന അന്യസംസ്ഥാനക്കാരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നു. ഊര്‍മ്മിള എന്ന ബലൂണ്‍ വില്പനക്കാരി പെണ്‍കുട്ടിയുടെ ദുരന്ത ജീവിതമാണ് അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ ചിത്രം വരച്ചുകാട്ടുന്നത്.

## Article Content

വടകര: പെന്‍ ആന്റ് പേപ്പര്‍ പ്രൊഡക്ഷന്‍സിന് വേണ്ടി പ്രേംജിത്ത് ചോമ്പാല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ഷോര്‍ട്ട് മൂവി 'ഊര്‍മ്മിള ' വടകരയിലും പരിസര പ്രദേശങ്ങളിലും വെച്ച് പൂര്‍ത്തിയായി. ഭോജ്പുരി ഭാഷയില്‍ എഴുതപ്പെട്ട ഈ ചിത്രം കേരളത്തില്‍ ജീവിക്കുന്ന അന്യസംസ്ഥാനക്കാരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നു. ഊര്‍മ്മിള എന്ന ബലൂണ്‍ വില്പനക്കാരി പെണ്‍കുട്ടിയുടെ ദുരന്ത ജീവിതമാണ് അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ ചിത്രം വരച്ചുകാട്ടുന്നത്.

കാര്‍ത്തികപ്പളളി നമ്പര്‍ വണ്‍ യു.പി സ്‌കൂളിലെ ഏഴാം തരം വിദ്യാര്‍ത്ഥിനിയായ ദേവാഞ്ചന മനോജ് ആണ് ഊര്‍മ്മിളയായി അഭിനയിക്കുന്നത്. ശബരി എന്ന നായകവേഷം ചെയ്യുന്നത് അക്ഷയ് കോഴിക്കോട് ആണ്. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ ഒരു കൂട്ടം ചെറുപ്പക്കാരില്‍ നിന്നും പീഢനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുന്ന ഒരു പെണ്‍കുട്ടിയും . എല്ലാ യാതനകളെയും സധൈര്യം നേരിട്ടു മുന്നേറുന്ന ഊര്‍മ്മിള . ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ പ്രതീകമായാണ് ഇതില്‍ ചിത്രീകരിച്ചത്.

ക്യാമറ മിഥുന്‍ അമ്മാസ് , എഡിറ്റിങ് ജിതേഷ് പിക്‌സോ. അന്യസംസ്ഥാനത്തിലെ പെണ്‍കുട്ടികള്‍ കേരളത്തില്‍ എത്രത്തോളം സുരക്ഷിതരാണ് എന്ന് ഈ ചിത്രം വരച്ചുകാട്ടുന്നു. സ്ത്രീത്വം വില്‍്പനയ്ക്ക് വെയ്ക്കാന്‍ ഊര്‍മ്മിള തയ്യാറാകാത്തത് തന്നെയാണ് ചിത്രത്തിന്റെ പ്രധാന കഥാപ്രമേയം.

ബലൂണ്‍ വില്പനക്കാരിയായ പെണ്‍കുട്ടിയോട് മലയാളി യുവാവിന് തോന്നുന്ന പ്രണയവും ഒടുവില്‍ ഊര്‍മ്മിളയുടെ ദുരന്ത ജീവിതവും കഥാഗതിയെ മാറ്റിമറിക്കുന്നു. അദ്ധ്യാപകനായ പ്രേംജിത്ത് ചോമ്പാല സംവിധാനം ചെയ്യുന്ന ഇരുപതാമത്തെ പ്രൊജക്ടാണ് ഊര്‍മ്മിള.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/30433/filming-of-urmila-short-film-which-tells-the-story-of-a-balloon-seller-is-over)