---
title: "അപകടത്തില്‍പ്പെട്ട സുഹൃത്തിനെ രക്ഷപ്പെടുത്താന്‍  മുന്നിട്ടറങ്ങിയ സഹല്‍ നാടിന്റെ താരമായി"
english_title: "Sahal   became the star who came forward to rescue his friend who was in danger"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/30441/sahal-became-the-star-who-came-forward-to-rescue-his-friend-who-was-in-danger"
published_at: "2022-03-08T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6226e96dc6def_sahal .jpg"
keywords: []
---

# അപകടത്തില്‍പ്പെട്ട സുഹൃത്തിനെ രക്ഷപ്പെടുത്താന്‍  മുന്നിട്ടറങ്ങിയ സഹല്‍ നാടിന്റെ താരമായി

> **Lead Summary:** ചോറോട് : മുട്ടുങ്ങല്‍ കക്കാട്ട് പള്ളിക്ക് സമീപം കഴിഞ്ഞ ദിവസം കടല്‍ഭിത്തിയില്‍ അകപ്പെട്ട വിദ്യാര്‍ത്ഥിയെ അവസരോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയ മുട്ടുങ്ങല്‍ സൗത്ത് യു.പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് സഹലിന് നാടിന്റെ അനുമോദനം.

## Article Content

ചോറോട് : മുട്ടുങ്ങല്‍ കക്കാട്ട് പള്ളിക്ക് സമീപം കഴിഞ്ഞ ദിവസം കടല്‍ഭിത്തിയില്‍ അകപ്പെട്ട വിദ്യാര്‍ത്ഥിയെ അവസരോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയ മുട്ടുങ്ങല്‍ സൗത്ത് യു.പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് സഹലിന് നാടിന്റെ അനുമോദനം.

കഴിഞ്ഞ ദിവസം സഹലും സുഹൃത്തായ ഷിയാസും ക്രിക്കറ്റ് കളിക്കുമ്പോള്‍ കല്ലുകള്‍ക്കിടയില്‍ അകപ്പെട്ട പോയ ബോളെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഷിയാസ് അപകടത്തില്‍പ്പെട്ടത്. പ്രിയ സുഹൃത്ത് അപകടത്തില്‍പ്പെട്ട വിവരം സഹല്‍ ഉടന്‍തന്നെ മുതിര്‍ന്നവരെ അറിയിക്കുകയായിരുന്നു.

സ്‌കൂള്‍ ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രശേഖരന്‍ മാസ്റ്റര്‍ പുരസ്‌കാരം നല്‍കി. വാര്‍ഡ് മെമ്പര്‍ കെ. കെ റിനീഷ് അധ്യക്ഷത വഹിച്ചു. പ്രസ്തുത ചടങ്ങില്‍എച്ച് എം കെ. ജീജ സ്വാഗതവും പിടിഎ പ്രസിഡണ്ട് പി.പി രജീഷ് ആശംസയും , സ്റ്റാഫ് സിക്രട്ടറി സുബുലു സലാം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/30441/sahal-became-the-star-who-came-forward-to-rescue-his-friend-who-was-in-danger)