---
title: "കെപിസിസി വടകര സമ്മേളനത്തിന്റെ  91 ാം വാര്‍ഷികം ആഘോഷിക്കും"
english_title: " KPCC Vadakara Conference The 91st anniversary will be celebrated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/30551/kpcc-vadakara-conference-the-91st-anniversary-will-be-celebrated"
published_at: "2022-03-08T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62276d8634be2_mp narayana menon.jpg"
keywords: []
---

# കെപിസിസി വടകര സമ്മേളനത്തിന്റെ  91 ാം വാര്‍ഷികം ആഘോഷിക്കും

> **Lead Summary:** **വടകര : **സ്വാതന്ത്ര്യ ചരിത്രത്തില്‍ ഇടം തേടിയ വടകര കെപിസിസി യുടെ തൊന്നൂറ്റി ഒന്നാം വാര്‍ഷികം കെ പി സിസി വിചാര്‍ വിഭാഗിന്റെ നേതൃത്വത്തില്‍ വിപുലമായി ആചരിക്കും. മെയ് മൂന്ന്,നാല്,അ ഞ്ച് തിയ്യതികളിലാണ് പരിപാടി. 1931 മെയ് മാസം പ്രസ്തുത തിയ്യതികളിലായിരുന്നു സമ്മേളനം നടന്നത്.

## Article Content

**വടകര : **സ്വാതന്ത്ര്യ ചരിത്രത്തില്‍ ഇടം തേടിയ വടകര കെപിസിസി യുടെ തൊന്നൂറ്റി ഒന്നാം വാര്‍ഷികം കെ പി സിസി വിചാര്‍ വിഭാഗിന്റെ നേതൃത്വത്തില്‍ വിപുലമായി ആചരിക്കും. മെയ് മൂന്ന്,നാല്,അ ഞ്ച് തിയ്യതികളിലാണ് പരിപാടി. 1931 മെയ് മാസം പ്രസ്തുത തിയ്യതികളിലായിരുന്നു സമ്മേളനം നടന്നത്.

ആന്ധ്രാ കേസരി ടി.പ്രകാശം,സെന്‍ഗുപ്ത ഉള്‍പ്പടെയുള്ള ദേശീയ നേതാക്കള്‍ പങ്കെടുത്ത ഈസമ്മേളനമാണ് ഗുരുവായൂര്‍ സത്യാഗ്രഹത്തിന് തീരുമാനം കൈക്കൊള്ളുന്നത്. ഈ സമ്മേളനത്തോടനുബന്ധിച്ചാണ് കെപിസിസി യുടെ ആദ്യവനിതാ സമ്മേളനം നടന്നതും. അന്നത്തെ സമ്മേളനനഗരി പിന്നീട് ചരിത്ര നഗരിയായി മാറുകയായിരുന്നു. അന്ന് വടകര നഗരത്തിന്റെ തെക്ക്, കിഴക്കായി ഒരുക്കിയ സമ്മേളനനഗരിക്ക് 'നാരായണനഗരം' എന്ന് കെ പി സിസി പേരിടുകയായിരുന്നു.

വടകര നഗരത്തിന്റെ ഹൃദയഭാഗം ഇന്നും ഈ പേരിലാണ് അറിയപ്പെടുന്നത്. മലബാര്‍ കലാപവുമായി ബന്ധപ്പെട്ട് 1921 സെപ്റ്റംബര്‍ 10 ന് പട്ടാള നിയമ പ്രകാരം എം.പി. അറസ്റ്റിലായി. തുടര്‍ന്ന് അദ്ദേഹത്തെ മലപ്പുറത്ത് നിന്ന് തിരൂര്‍ വരെ ചങ്ങലയ്ക്കിട്ട് നടത്തിച്ച ശേഷം തീവണ്ടിയില്‍ കോയമ്പത്തൂരിലെ ജയിലിലേക്ക് കൊണ്ടു പോയി.ജീവപര്യന്തം നാട് കടത്താനായിരുന്നു കോടതി ഉത്തരവ്.തുടര്‍ന്ന് മദ്രാസിലെ പെനിറ്റിയന്‍ഷനറി ജയിലിലേക്ക് മാറ്റി.ഈ സമയത്തായിരുന്നു വടകര കെപിസിസി നടന്നത്.സ മ്മേളന പ്രതിനിധിയായി പങ്കെടുക്കേണ്ടിയിരുന്ന എം.പിയോട് ബ്രിട്ടീഷ് സര്‍ക്കാരിന് മാപ്പ് എഴുതി നല്‍കിയാല്‍ സമ്മേളനത്തില്‍ പങ്കെടുക്കാമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.ഗാന്ധി ശിഷ്യനായ ഞാന്‍ ബ്രിട്ടീഷ് സര്‍ക്കാരിനോട് മാപ്പ് പറഞ്ഞു കൊണ്ട് സമ്മേളന പ്രതിനിധിയാകുന്നില്ലെന്ന് എം.പി അറിയിച്ച അവസരത്തിലാണ് സമ്മേളന നഗരിക്ക് 'നാരായണനഗരം' എന്ന് പേരിടാന്‍ കോണ്‍ഗ്രസ്സ് തീരുമാനിക്കുന്നത്. മെയ് 5നു നടക്കുന്ന പൊതുപരിപാടിയില്‍ എം.പി.യുടെ കുടുംബാംഗങ്ങള്‍ പങ്കെടുക്കും.പരിപാടിയുടെ ഭാഗമായി ചരിത്ര സെമിനാറുകള്‍,സിമ്പോസിയങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നുണ്ട്.പ്രമുഖ കോണ്‍ഗ്രസ്സ് നേതാക്കളും ,ചരിത്രകാരന്മാരും സംബന്ധിക്കും.പരിപാടിയുടെ വിജയത്തിനായി കോഴിക്കോട് ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. ഇ. നാരായണന്‍ നായര്‍ ചെയര്‍മാനും,കെപിസിസി വിചാര്‍ വിഭാഗ് ജനറല്‍ സെക്രട്ടറി ഹരീന്ദ്രന്‍ കരിമ്പനപ്പാലം ജനറല്‍ കണ്‍വീനറുമായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/30551/kpcc-vadakara-conference-the-91st-anniversary-will-be-celebrated)