---
title: "വനിതാ ദിനത്തില്‍ കല്ല്യാണി അമ്മക്ക്  ആദരവ്"
english_title: "Tribute to Kalyani Amma on Women's Day"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/30559/tribute-to-kalyani-amma-on-womens-day"
published_at: "2022-03-08T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62277e6913aa0_womens day.jpg"
keywords: []
---

# വനിതാ ദിനത്തില്‍ കല്ല്യാണി അമ്മക്ക്  ആദരവ്

> **Lead Summary:** വനിതാ ദിനത്തില്‍ കല്ല്യാണി അമ്മക്ക് ആദരവ് ഓര്‍ക്കാട്ടേരി: ഏറാമല ഗ്രാമ പഞ്ചായത്ത് സാര്‍വ്വദേശീയ വനിതാ ദിനത്തിന്റെ ഭാഗമായി വിവിധ മേഖലകളില്‍ ശ്രദ്ധേയരായ സ്ത്രീത്വങ്ങളെ അനുമോദിച്ചു.

## Article Content

വനിതാ ദിനത്തില്‍ കല്ല്യാണി അമ്മക്ക് ആദരവ് ഓര്‍ക്കാട്ടേരി: ഏറാമല ഗ്രാമ പഞ്ചായത്ത് സാര്‍വ്വദേശീയ വനിതാ ദിനത്തിന്റെ ഭാഗമായി വിവിധ മേഖലകളില്‍ ശ്രദ്ധേയരായ സ്ത്രീത്വങ്ങളെ അനുമോദിച്ചു.

പഴയ കാലത്ത് ആശുപത്രികളുടെ അഭാവത്തില്‍ വീടുകളില്‍ വെച്ച് നൂറ് കണക്കിന് പ്രസവം എടുത്ത് തന്റെ ജീവിതദൗത്യം പൂര്‍ത്തി കരിച്ച 104 വയസ്സുകാരിയായ കല്ല്യാണി മീത്തലെ പീടികയിലിനെയും പഞ്ചായത്തില്‍ മാതൃകാപരമായ തൊഴിലുറപ്പ് പ്രവൃത്തിക്ക് നേതൃത്വം നല്‍കുകയും മികച്ച കര്‍ഷകയുമായ മേറ്റ് വനജ വി.കെ.യെയും അനുമോദിച്ചു.

ഏറാമല ഗ്രാമ പഞ്ചായത്തിലെ ബഡ്‌സ് സ്‌കൂളിലെ ഭിന്നശേഷി കുഞ്ഞുങ്ങളുടെ അമ്മമാരുടെ ത്യാഗനിര്‍ഭരമമായ ജീവിതത്തിന് ഏറാമല ഗ്രാമപഞ്ചായത്തിന്റെ സ്‌നേഹാദരവ് നല്കി . നക്ഷത്ര കുഞ്ഞുങ്ങളുടെ അമ്മമാര്‍ക്ക് സ്‌നേഹാദരം എന്ന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീല ഈങ്ങോളി ഉല്‍ഘാടനം ചെയ്തു.

ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയ്യര്‍പേഴ്‌സണ്‍ ജസീല വി. കെ അധ്യക്ഷയായി. ടി.പി മിനിക സ്വാഗതം പറഞ്ഞു. ,എം .പി പ്രസീത,ഗിരിജ കളരിക്കുന്നുമ്മല്‍, സീമ തൊണ്ടായി, രമ്യ കണ്ടിയില്‍ , ICDS സൂപ്പറൈസര്‍ ശാരി, CDS രമ്യ, പറമ്പത്ത് പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/30559/tribute-to-kalyani-amma-on-womens-day)