---
title: "ദേശീയ പാതാ വികസനം ; കുടിയൊഴിപ്പിക്കലിനെതിരെ വടകരയില്‍   നിരാഹാര  സമരം  സംഘടിപ്പിച്ചു"
english_title: "National Highway Development; Against eviction Organized a hunger strike"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/30569/national-highway-development-against-eviction-organized-a-hunger-strike"
published_at: "2022-03-08T22:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62278d18d00f0_kk rama photo.jpg"
keywords: []
---

# ദേശീയ പാതാ വികസനം ; കുടിയൊഴിപ്പിക്കലിനെതിരെ വടകരയില്‍   നിരാഹാര  സമരം  സംഘടിപ്പിച്ചു

> **Lead Summary:** **വടകര :**ദേശീയ പാതയില്‍ കുടിയൊഴിപ്പിക്കുന്നവര്‍ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി വടകരയില്‍ നിരാഹാര സമരം നടത്തി. കുടിയൊഴിപ്പിക്കലുമായി ബന്ധപെട്ടു നിയമ പരമായ ആനുകൂല്യങ്ങളും പുനരധിവാസവും നല്‍കാതെ കുടിയൊഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയും ദേശീയ പാത കര്‍മ്മ സമിതിയും നിരാഹാരം സംഘടിപ്പിച്ചത്.

## Article Content

**വടകര :**ദേശീയ പാതയില്‍ കുടിയൊഴിപ്പിക്കുന്നവര്‍ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി വടകരയില്‍ നിരാഹാര സമരം നടത്തി. കുടിയൊഴിപ്പിക്കലുമായി ബന്ധപെട്ടു നിയമ പരമായ ആനുകൂല്യങ്ങളും പുനരധിവാസവും നല്‍കാതെ കുടിയൊഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയും ദേശീയ പാത കര്‍മ്മ സമിതിയും നിരാഹാരം സംഘടിപ്പിച്ചത്.

ജനപ്രതിനിധികള്‍ സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകന്‍ കുടിയൊഴിപ്പിക്കന്നവരും പങ്കെടുത്തു. നിരാഹാര സമരം ഏകോപന സമിതി സംസ്ഥാന ട്രഷറര്‍ ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു .ദേശീയ പാതയില്‍ പാര്‍പ്പിടവും വ്യാപാരവും ഉപജീവനമാര്‍ഗ്ഗങ്ങളും തൊഴിലും നഷ്ടപ്പെടുന്നവരെ സര്‍ക്കാര്‍ സമരത്തിലെക്ക് തള്ളിവിടുന്നതായി അദ്ദേഹം പറഞ്ഞു .

ചടങ്ങില്‍ വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് എം അബ്ദുള്‍ സലാം അധ്യക്ഷ വഹിച്ചു കര്‍മ്മ സമിതി സംസ്ഥാന സമിതി അംഗം പ്രദീപ് ചോമ്പാല മുഖ്യപ്രഭാഷണം നടത്തി .

വിവിധ രാഷ്ട്രിയ കക്ഷി നേതാക്കാളായ പുറന്തോടത്ത് സുകുമാരന്‍ (കോണ്‍ഗ്രസ് ഐ) അടിയേരി രവീന്ദ്രന്‍ (ബി.ജെ.പി ) സി.രാമകൃഷ്ണന്‍ (സി.പി.ഐ) ഏകോപനസമിതി നേതാക്കളായ ഏ കെ . ജലീല്‍, കെ.ടി വിനോദ് , ഹരീഷ് ജയരാജ്,,പി. എ. ഖാദര്‍, പി.കെ.രാമചന്ദ്രന്‍ , എം.കെ ഗംഗാധരന്‍ , ടി.എം ബാലന്‍, കെ പി എ മനാഫ്, പി.എം. പ്രമോദ്,പി അമല്‍ ,എ.ടി.കെ സാജിദ്, എ വി അജീഷ് കുമാര്‍, കെ ബൈജു , അബു തിക്കോടി,രജീഷ് മുക്കാളി എന്നിവര്‍ സംസാരിച്ചു.

സത്യാഗ്രഹത്തില്‍ പങ്കെടുത്തവര്‍ക്ക് കെ.കെ രമ എം എല്‍ എ നാരങ്ങ നീര് നല്‍കി ഉപവാസം അവസാനിപ്പിച്ചു. കച്ചവട സ്ഥാപനങ്ങളും വീട് നഷ്ടപ്പെട്ടുന്നവര്‍ക്ക് കോടതി വിധി പ്രകാരം ഉള്ള നഷ്ടപരിഹാരവും പുനരധിവാസവും നല്‍കണമെന്ന് രമ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/30569/national-highway-development-against-eviction-organized-a-hunger-strike)