---
title: "ഡി വൈ എഫ് ഐ ജില്ലാ സമ്മേളനം വടകരയില്‍ ; സംഘാടക സമിതി രൂപീകരിച്ചു"
english_title: "DYFI District Conference in Vadakara; The organizing committee was formed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/30574/dyfi-district-conference-in-vadakara-the-organizing-committee-was-formed"
published_at: "2022-03-08T22:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622791871e305_DYFI VATAKARA.jpg"
keywords: []
---

# ഡി വൈ എഫ് ഐ ജില്ലാ സമ്മേളനം വടകരയില്‍ ; സംഘാടക സമിതി രൂപീകരിച്ചു

> **Lead Summary:** **വടകര: ** ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ സമ്മേളനം എപ്രീല്‍ 11, 12, 13 തിയ്യതികളില്‍ വടകര ടൗണ്‍ ഹാളില്‍ വെച്ച് നടക്കും. എപ്രില്‍ 11 ന് യുവജന റാലിയോട് കൂടി സമ്മേളനം ആരംഭിക്കും.

## Article Content

**വടകര: ** ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ സമ്മേളനം എപ്രീല്‍ 11, 12, 13 തിയ്യതികളില്‍ വടകര ടൗണ്‍ ഹാളില്‍ വെച്ച് നടക്കും. എപ്രില്‍ 11 ന് യുവജന റാലിയോട് കൂടി സമ്മേളനം ആരംഭിക്കും.

വിവിധ അനുബന്ധ പരിപാടികളും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം വടകര കേളു ഏട്ടന്‍ മന്ദിരത്തില്‍ സി പി ഐ (എം) ജില്ലാ സെക്രട്ടറി പി മോഹനന്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡണ്ട് എല്‍ ജി ലിജീഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി വസീഫ്, സി ഭാസ്‌ക്കരന്‍ മാസ്റ്റര്‍, കെ കെ ദിനേശന്‍, പി കെ ദിവാകരന്‍ മാസ്റ്റര്‍, ടി പി ഗോപാലന്‍ മാസ്റ്റര്‍, വടകര മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ കെ പി ബിന്ദു, കെ വി ലേഖ, പി കെ അജീഷ്, ടി കെ സുമേഷ്, എന്‍ കെ അഖിലേഷ് എന്നിവര്‍ സംസാരിച്ചു.

ബ്ലോക്ക് സെക്രട്ടറി എം കെ വികേഷ് സ്വാഗതവും കെ സുബിഷ നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍

രക്ഷാധികാരികള്‍ -സി ഭാസ്‌ക്കരന്‍ മാസ്റ്റര്‍ കെ പി ബിന്ദു

കണ്‍വീനര്‍ എന്‍ കെ അഖിലേഷ്

ജേയ്ന്റ് കണ്‍വീനര്‍ എം നാരായണന്‍ മാസ്റ്റര്‍ കെ പി ശ്രീജിത്ത് എം ഇ പവിത്രന്‍

ചെയര്‍മാന്‍ ടി പി ഗോപാലന്‍ മാസ്റ്റര്‍

വൈസ് ചെയര്‍മാന്‍ പി എം ലീന സി എം ഷാജി റിബേഷ് ആര്‍ എസ്

ഖജാന്‍ജി

എം കെ വികേഷ്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/30574/dyfi-district-conference-in-vadakara-the-organizing-committee-was-formed)