---
title: "വനിതാ പാലിയേറ്റീവ് പ്രവര്‍ത്തകരെ  ആദരിച്ച് അഴിയൂര്‍ ഗ്രാമപഞ്ചായത്ത്"
english_title: " Azhiyoor Grama Panchayat honors women palliative workers"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/30661/azhiyoor-grama-panchayat-honors-women-palliative-workers"
published_at: "2022-03-09T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622863f573ad1_vanitha  palyettive.jpg"
keywords: []
---

# വനിതാ പാലിയേറ്റീവ് പ്രവര്‍ത്തകരെ  ആദരിച്ച് അഴിയൂര്‍ ഗ്രാമപഞ്ചായത്ത്

> **Lead Summary:** **അഴിയൂര്‍: ** ജീവിതത്തിലെ സന്തോഷം മറ്റുള്ളവരുടെ സഹായത്തോടെ മാത്രം അനുഭവിക്കാന്‍ വിധിക്കപ്പെട്ട കിടപ്പിലായവരും നിത്യ രോഗികളുമായ 106 പേരെ നിത്യവും പരിചരിക്കുന്ന വനിതകള്‍ നേതൃത്വം നല്‍കുന്ന കനിവ് പാലിയേറ്റീവ് പ്രവര്‍ത്തകരെ ആദരിച്ചു .പി പി സുകുമാരന്‍ സ്മരണക്കായുള്ള മുക്കാളി കനിവ് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രവര്‍ത്തനം മാതൃകപരമായി മുന്നോട്ടുപോകുന്നു. ലോക വനിതാ ദിനത്തില്‍ വനിതകള്‍ മാത്രം നേത്രത്വം നല്‍കുന്ന പാലിയേറ്റീവ് പ്രവര്‍ത്തകരുടെ സേവനം ജനങ്ങളുടെ പ്രശംസ പിടിച്ച് പറ്റി .

## Article Content

**അഴിയൂര്‍: ** ജീവിതത്തിലെ സന്തോഷം മറ്റുള്ളവരുടെ സഹായത്തോടെ മാത്രം അനുഭവിക്കാന്‍ വിധിക്കപ്പെട്ട കിടപ്പിലായവരും നിത്യ രോഗികളുമായ 106 പേരെ നിത്യവും പരിചരിക്കുന്ന വനിതകള്‍ നേതൃത്വം നല്‍കുന്ന കനിവ് പാലിയേറ്റീവ് പ്രവര്‍ത്തകരെ ആദരിച്ചു .പി പി സുകുമാരന്‍ സ്മരണക്കായുള്ള മുക്കാളി കനിവ് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രവര്‍ത്തനം മാതൃകപരമായി മുന്നോട്ടുപോകുന്നു. ലോക വനിതാ ദിനത്തില്‍ വനിതകള്‍ മാത്രം നേത്രത്വം നല്‍കുന്ന പാലിയേറ്റീവ് പ്രവര്‍ത്തകരുടെ സേവനം ജനങ്ങളുടെ പ്രശംസ പിടിച്ച് പറ്റി .

സേവന പ്രവര്‍ത്തനത്തില്‍ മികവ് പുലര്‍ത്തുന്ന കനിവ് പാലിയേറ്റീവ് ടീമില്‍ പാലിയേറ്റീവ് നേഴ്‌സ് എ വി സജ്‌ന ,വാഹനം ഓടിക്കുന്ന ടി സുഭിഷ, പാലിയേറ്റീവ് പ്രവര്‍ത്തകരായ ധന്യ, അഞ്ജിത, അനുശ്രീ എന്നിവരാണ് പാലിയേറ്റീവ് പ്രവര്‍ത്തനം വീടുകള്‍ പോയി നടത്തി വരുന്നത്. ഇതിനായി മുക്കാളിയില്‍ സ്വന്തമായി ഓഫീസും വാഹന സൗകര്യം വി വി പവിത്രന്‍ പ്രസിഡണ്ടും, എം കെ സുരേഷ് സെക്രട്ടറിയും ടിപി പ്രദീപന്‍ ഖജാന്‍ജി യുമായ കമ്മിറ്റി ഏര്‍പ്പാടാക്കി നല്‍കുന്നു.

നിര്‍ധനനര്‍ക്ക് മരുന്നും, വീല്‍ചെയര്‍ സൗകര്യം കത്രീറ്റല്‍, ഐസ്ട്യൂബ്, എയര്‍ ബെഡ്, വോക്കിങ് സ്റ്റിക്ക്, എന്നീ സൗകര്യങ്ങള്‍ പ്രമുഖ വ്യവസായിയായ പരേതനായ പി പി സുകുമാരന്‍ മുക്കാളി പാവനസ്മരണക്ക് ഏര്‍പ്പെടുത്തി നല്‍കിയ ഓഫീസ് സൗകര്യവും മറ്റു ധനസഹായവും കനിവിന്റെ പ്രവര്‍ത്തനത്തെ മികവുറ്റതാക്കുന്നു.

ലോക വനിതാ ദിനത്തിന്റെ ഭാഗമായി ഇന്നലെ കനിവ് പാലിയേറ്റീവ് പ്രവര്‍ത്തകരെ അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ ഷാള്‍ അണിയിച്ച് ആദരിച്ചു.

പഞ്ചായത്ത് സെക്രട്ടറിടി ഷാഹുല്‍ ഹമീദ്, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു ജയ്‌സണ്‍, കനിവ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വി പി സനല്‍ ,എം എം അശോകന്‍ എന്നിവര്‍ സംബന്ധിച്ചു.

ഉദ്ഘാടനം കഴിഞ്ഞു ഒമ്പത് മാസം പിന്നിട്ട കനിവ് പാലിയേറ്റീവ് കെയര്‍ നാളിതുവരെ 306 പേര്‍ക്ക് പരിചരണം നല്‍കി. നിലവില്‍ വിവിധതരം രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന മാഹിയില്‍ നിന്നും കരിയാട് നിന്നും ഓരോ ആള്‍ വീതവും അഴിയൂരില്‍ നിന്നുമുള്ള 104 പേര്‍ക്കും ആകെ 106 പേര്‍ക്കാണ് തണലായാണ് കനിവ് പ്രവര്‍ത്തിക്കുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/30661/azhiyoor-grama-panchayat-honors-women-palliative-workers)