---
title: "നാട്ടുകാർക്ക് ഭീഷണി; അഴിയൂരിൽ ഏത് നിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിൽ ഉണങ്ങിയ  മരം"
english_title: "Dry tree poses a danger in Vadakara Azhiyur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/306997/dry-tree-poses-a-danger-in-vadakara-azhiyur"
published_at: "2025-08-07T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6894421c8a6de_dry_tree.jpg"
keywords: []
---

# നാട്ടുകാർക്ക് ഭീഷണി; അഴിയൂരിൽ ഏത് നിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിൽ ഉണങ്ങിയ  മരം

> **Lead Summary:** അഴിയൂർ: **[** അഴിയൂർ ചിറയിൽ പീടിക മോന്തൽപ്പാലം പി.ഡബ്ല്യു.ഡി. റോഡിലെ മാനച്ചാൽ ജംഗ്ഷനിൽ ഉണങ്ങിയ മരം വലിയ അപകടഭീഷണി ഉയർത്തുന്നു. ഈ മരം ഏതു നിമിഷവും നിലംപൊത്താൻ സാധ്യതയുണ്ട് . കഴിഞ്ഞ ദിവസം മുൻപ് മരത്തിൻ്റെ ഒരു വലിയ ശിഖരം ഒടിഞ്ഞുവീണ് ഒരു ബൈക്ക് യാത്രികൻ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു . ഇത് മരത്തിൻ്റെ അപകടാവസ്ഥ എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമാക്കുന്നു.ദിനം പ്രതി നുറുകണക്കിന് വാഹനങ്ങൾ പോവുന്ന മട്ടന്നൂർ എയർപോർട്ട് റോഡാണിത്.

## Article Content

അഴിയൂർ: **[** അഴിയൂർ ചിറയിൽ പീടിക മോന്തൽപ്പാലം പി.ഡബ്ല്യു.ഡി. റോഡിലെ മാനച്ചാൽ ജംഗ്ഷനിൽ ഉണങ്ങിയ മരം വലിയ അപകടഭീഷണി ഉയർത്തുന്നു. ഈ മരം ഏതു നിമിഷവും നിലംപൊത്താൻ സാധ്യതയുണ്ട് . കഴിഞ്ഞ ദിവസം മുൻപ് മരത്തിൻ്റെ ഒരു വലിയ ശിഖരം ഒടിഞ്ഞുവീണ് ഒരു ബൈക്ക് യാത്രികൻ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു . ഇത് മരത്തിൻ്റെ അപകടാവസ്ഥ എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമാക്കുന്നു.ദിനം പ്രതി നുറുകണക്കിന് വാഹനങ്ങൾ പോവുന്ന മട്ടന്നൂർ എയർപോർട്ട് റോഡാണിത്.

നിരവധി വാഹനങ്ങൾ കടന്നുപോകുന്നതും, നാല് സ്കൂളുകളിലെ വിദ്യാർത്ഥികൾ കാൽനടയായി പോകുന്നതുമായ പ്രധാന പാതയാണിത്. ദേശീയപാതയിൽ ഗതാഗത തടസ്സമുണ്ടാകുമ്പോൾ വാഹനങ്ങൾ ഈ വഴിയാണ് തിരിച്ചുവിടാറുള്ളത്. മരം മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് പലതവണ അധികൃതരെ സമീപിച്ചെങ്കിലും വലിയ കൊമ്പുകൾ മാത്രം മുറിച്ചുമാറ്റുകയാണ്ചെയ്തത് , പൂർണ്ണമായി മരം മുറിച്ചുമാറ്റാൻ നടപടിഉന്നയിച്ചെങ്കിലും ഫലം നിരാശ മാത്രമാണെന്ന് പരാതിക്കാർ പറയുന്നു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/306997/dry-tree-poses-a-danger-in-vadakara-azhiyur)