---
title: "ഒരേ ചുവടുവെപ്പോടെ; മടപ്പള്ളി ജിവിഎച്ച്എസിൽ എസ്പിസി പാസിംഗ് ഔട്ട് പരേഡ് ശ്രദ്ധേയമായി "
english_title: "SPC passing out parade at Madappally GVHS was impressive"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/307006/spc-passing-out-parade-at-madappally-gvhs-was-impressive"
published_at: "2025-08-07T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689447f02c12f_passing_out.jpg"
keywords: []
---

# ഒരേ ചുവടുവെപ്പോടെ; മടപ്പള്ളി ജിവിഎച്ച്എസിൽ എസ്പിസി പാസിംഗ് ഔട്ട് പരേഡ് ശ്രദ്ധേയമായി 

> **Lead Summary:** **മടപ്പള്ളി: **മടപ്പള്ളി ജിവിഎച്ച്എസിൽ എസ്പിസി പാസിംഗ് ഔട്ട് പരേഡ് ശ്രദ്ധേയമായി. 2023-25 ബാച്ചിലെ പാസിംഗ് ഔട്ട് പരേഡ് ആണ് സംഘടിപ്പിച്ചത്. പരേഡിൽ കോഴിക്കോട് റൂറൽ അഡീഷണൽ ഡിവൈ എസ് പി എ.പി ചന്ദ്രൻ (ഡിഎൻഒ)സല്യൂട്ട് സ്വീകരിച്ചു.

## Article Content

**മടപ്പള്ളി: **മടപ്പള്ളി ജിവിഎച്ച്എസിൽ എസ്പിസി പാസിംഗ് ഔട്ട് പരേഡ് ശ്രദ്ധേയമായി. 2023-25 ബാച്ചിലെ പാസിംഗ് ഔട്ട് പരേഡ് ആണ് സംഘടിപ്പിച്ചത്. പരേഡിൽ കോഴിക്കോട് റൂറൽ അഡീഷണൽ ഡിവൈ എസ് പി എ.പി ചന്ദ്രൻ (ഡിഎൻഒ)സല്യൂട്ട് സ്വീകരിച്ചു.

ജില്ലപഞ്ചായത്ത് മെമ്പർ എൻ.എം വി മല ഹെഡ്‌മാസ്റ്റർ ഗഫൂർ എൻ, ചോമ്പാല പോലീസ് സ്റ്റേഷൻ ഐ പി സേതുനാഥ് എസ് ആർ, എഡിഎൻഒ സുനിൽകുമാർ,പ്രിൻസിപ്പാൾ ഖാലിദ് പി ടി എ പ്രസിഡണ്ട് സുനീഷ്, തയ്യിൽ, എസ് എം സി ചെയർമാൻ പ്രീജിത്ത്, കോഴിക്കോട് റൂറലിലെ പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

വടകര സ്റ്റേഷനിലെ എ എസ് ഐ സജു പരേഡിന് പരിശീലനം നൽകി. ചോമ്പാല സ്റ്റേഷനിലെ ഡി ഐമാരായ രാകേഷ് രമ്യ തുടങ്ങിയവരും സി പി ഒമാരായ ഷൈനി ടീച്ചർ കലൈചെൽ വി ടീച്ചറും നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/307006/spc-passing-out-parade-at-madappally-gvhs-was-impressive)