---
title: "ജൈവ കൃഷിയിലും തിളങ്ങി വടകരയിലെ  അഗ്‌നിരക്ഷാ സേന "
english_title: "Vadakara shines in organic farming Fire Brigade"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/30713/vadakara-shines-in-organic-farming-fire-brigade"
published_at: "2022-03-09T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622893f8cf706_fire force vatakara.jpg"
keywords: []
---

# ജൈവ കൃഷിയിലും തിളങ്ങി വടകരയിലെ  അഗ്‌നിരക്ഷാ സേന 

> **Lead Summary:** വടകര: സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പില്‍ നിന്നും 2020-21 വര്‍ഷത്തെ പച്ചക്കറി കൃഷിയ്ക്ക് കോഴിക്കോട് ജില്ലയിലെ മികച്ച സര്‍ക്കാര്‍ സ്ഥാപനത്തിനുള്ള പുരസ്‌ക്കാരം (രണ്ടാം സ്ഥാനം) വടകര അഗ്‌നിരക്ഷാ നിലയം കരസ്ഥമാക്കി.

## Article Content

വടകര: സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പില്‍ നിന്നും 2020-21 വര്‍ഷത്തെ പച്ചക്കറി കൃഷിയ്ക്ക് കോഴിക്കോട് ജില്ലയിലെ മികച്ച സര്‍ക്കാര്‍ സ്ഥാപനത്തിനുള്ള പുരസ്‌ക്കാരം (രണ്ടാം സ്ഥാനം) വടകര അഗ്‌നിരക്ഷാ നിലയം കരസ്ഥമാക്കി.

നിലയത്തിന് വേണ്ടി സ്റ്റേഷന്‍ ഓഫീസര്‍ അരുണ്‍. കെ . ജമീല വി.പി ( വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജില്ലാ പഞ്ചായത്ത് കോഴിക്കോട് ) നിന്ന് പുരസ്‌കാരം ഏററു വാങ്ങി. മറ്റു വകുപ്പുകളില്‍ നിന്ന് വ്യത്യസ്ഥമായി മാനസിക സംഘര്‍ഷവും അപകട സാധ്യത കൂടിയതുമായ ജോലിയില്‍ ഏര്‍പ്പെടുന്ന സേനാ വിഭാഗത്തിലെ ജീവനക്കാരുടെ കൂട്ടമായിട്ടുള്ള ഈ ഉദ്യമം ഇവരുടെ മാനസിക സങ്കര്‍ഷം ഒരു പരിധിവരെ കുറയ്ക്കാനും സാധിക്കും.

കോഴിക്കോട് ജില്ലയില്‍ തന്നെ തീപ്പിടുത്തങ്ങളും അപകടങ്ങളും കൂടുതലുള്ള നിലയത്തിലെ ജീവനക്കാര്‍ സ്വമേധ സമയം കണ്ടെത്തി മുന്നിട്ടിറങ്ങിയാണ് ജൈവ പച്ചക്കറി കൃഷി ആരംഭിച്ചതെന്നതും ഈ വിജയത്തിന്റെ മാറ്റ് കൂട്ടുന്നു. ജില്ലയിലെ മറ്റ് നിലയങ്ങള്‍ക്ക് ഇത് മാതൃകയാക്കാമെന്നും ജില്ലാ ഫയര്‍ ഓഫീസര്‍ അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/30713/vadakara-shines-in-organic-farming-fire-brigade)