---
title: " 'ഒച്ച'; കെ.പി.എസ്.ടി.എ ഏകദിന നേതൃത്വ പരിശീലന ക്യാമ്പ് ശ്രദ്ധേയമായി"
english_title: "KPSTA one day leadership training camp in meppayyur vemup school"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/307257/kpsta-one-day-leadership-training-camp-in-meppayyur-vemup-school"
published_at: "2025-08-08T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6895b7c600578_camp.jpg"
keywords: []
---

#  'ഒച്ച'; കെ.പി.എസ്.ടി.എ ഏകദിന നേതൃത്വ പരിശീലന ക്യാമ്പ് ശ്രദ്ധേയമായി

> **Lead Summary:** **മേപ്പയ്യൂർ: **കെ.പി.എസ്.ടി.എ മേലടി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂർ വി.ഇ.എം.യു.പി സ്കൂളിൽ സംഘടിപ്പിച്ച 'ഒച്ച' ഏകദിന നേതൃത്വ പരിശീലന ക്യാമ്പ് ശ്രദ്ധേയമായി. മേപ്പയ്യൂർ വി. ഇ.എം.യു.പി. സ്കൂളിൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കായി സംഘടിപ്പിച്ച ക്യാമ്പ് സംസ്ഥാന സെക്രട്ടറി ടി. ആബിദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡൻ്റ് കെ.നാസിബ് പതാക ഉയർത്തി.

## Article Content

**മേപ്പയ്യൂർ: **കെ.പി.എസ്.ടി.എ മേലടി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂർ വി.ഇ.എം.യു.പി സ്കൂളിൽ സംഘടിപ്പിച്ച 'ഒച്ച' ഏകദിന നേതൃത്വ പരിശീലന ക്യാമ്പ് ശ്രദ്ധേയമായി. മേപ്പയ്യൂർ വി. ഇ.എം.യു.പി. സ്കൂളിൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കായി സംഘടിപ്പിച്ച ക്യാമ്പ് സംസ്ഥാന സെക്രട്ടറി ടി. ആബിദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡൻ്റ് കെ.നാസിബ് പതാക ഉയർത്തി.

സംസ്ഥാന എക്സിക്യുട്ടീവ് അംഗം സജീവൻ കുഞ്ഞോത്ത്, സംസ്ഥാന സമിതി അംഗം ടി.സി.സുജയ, വിദ്യാഭ്യാസ ജില്ലാ പ്രസിഡൻ്റ് കെ.ഹാരിസ്, ജില്ലാ ഭാരവാഹികളായ വി. സജീവൻ, ടി. സതീഷ് ബാബു, ആർ.പി. ഷോഭിദ്, കെ.വി.രജീഷ് കുമാർ എന്നിവർ സംസാരിച്ചു. ഉപജില്ലാ സെക്രട്ടറി ടി.കെ. രജിത്ത് സ്വാഗതവും ട്രഷറർ ഒ.പി. റിയാസ് നന്ദിയും പറഞ്ഞു.

സംഘടന നാൾ വഴികളിലൂടെ എന്ന സെഷന് മുൻ സംസ്ഥാന പ്രസിഡൻ്റ് വി.കെ. അജിത്ത് കുമാറും, 'ഞാൻ നേതാവ് ' എന്ന സെഷന് ജെ.സി.ഐ. സോൺ ട്രെയ്നർ റാഫി എളേറ്റിലും, 'തുടി താളം' സെഷന് മജീഷ് കാരയാടും നേതൃത്വം നൽകി. സമാപന സമ്മേളനം സംസ്ഥാന നിർവ്വാഹക സമിതി അംഗം സജീവൻ കുഞ്ഞോത്ത് ഉദ്ഘാടനം ചെയ്തു. മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.ഹസീസ് കോംപ്ലിമെൻ്റ് വിതരണം നടത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/307257/kpsta-one-day-leadership-training-camp-in-meppayyur-vemup-school)