---
title: "യുദ്ധ ഭൂമിയില്‍ നിന്ന് നിഹാല ഷെറിന്‍  തിരികെ എത്തി; സന്തോഷം പങ്കു വെച്ച് ബന്ധുക്കള്‍ "
english_title: "Nihala Sherin from Orkatteri battlefield Came back; Relatives sharing the joy"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/30763/nihala-sherin-from-orkatteri-battlefield-came-back-relatives-sharing-the-joy"
published_at: "2022-03-09T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6228cd63709ec_nihala sherin .jpg"
keywords: []
---

# യുദ്ധ ഭൂമിയില്‍ നിന്ന് നിഹാല ഷെറിന്‍  തിരികെ എത്തി; സന്തോഷം പങ്കു വെച്ച് ബന്ധുക്കള്‍ 

> **Lead Summary:** **ഓര്‍ക്കാട്ടേരി: ** ഉക്രയിനിലെ യുദ്ധഭൂമിയില്‍ നിന്നും ജന്‍മനാട്ടിലേക്ക് തിരിച്ചെത്തിയ ഏറാമല പഞ്ചായത്തിലെ (6 വാര്‍ഡ്) ഓര്‍ക്കാട്ടേരി സ്വദേശിനിയായ നിഹാല ഷെറിന്‍ തില്ലേരിയെ് ഏറാമല ഗ്രാമപഞ്ചായത്ത് സാരഥികള്‍ സന്ദര്‍ശിച്ചു .

## Article Content

**ഓര്‍ക്കാട്ടേരി: ** ഉക്രയിനിലെ യുദ്ധഭൂമിയില്‍ നിന്നും ജന്‍മനാട്ടിലേക്ക് തിരിച്ചെത്തിയ ഏറാമല പഞ്ചായത്തിലെ (6 വാര്‍ഡ്) ഓര്‍ക്കാട്ടേരി സ്വദേശിനിയായ നിഹാല ഷെറിന്‍ തില്ലേരിയെ് ഏറാമല ഗ്രാമപഞ്ചായത്ത് സാരഥികള്‍ സന്ദര്‍ശിച്ചു .

ഉക്രയിനില്‍ മെഡിസിന്‍ അവസാനവര്‍ഷ വിദ്യാര്‍ത്ഥിയാണ് ഷെറിന്‍ കഴിഞ്ഞ രണ്ടാഴ്ചയായി യുദ്ധഭൂമിയില്‍ ഭീതിയില്‍ കഴിഞ്ഞതിന്റെ അനുഭവങ്ങള്‍ വിശദീകരിച്ചതോടെപ്പം നാട്ടില്‍ തിരിച്ചെത്താന്‍ കഴിഞ്ഞതിന്റെ ആഹ്ലാദവും അവര്‍ പങ്കു വെച്ചു.

ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല ഇങ്ങോളി .വൈസ് പ്രസിഡണ്ട് ദീപു രാജ് ജസീല വി.കെ സിന്ധു കെ.പി . ജീ രതീഷ് . റിയാസ് കുനിയില്‍ അമീര്‍ വളപ്പില്‍ എന്നിവര്‍ വീട് സന്ദര്‍ശിച്ച് കുടുംബത്തിന്റെ സന്തോഷത്തില്‍ പങ്ക് ചേര്‍ന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/30763/nihala-sherin-from-orkatteri-battlefield-came-back-relatives-sharing-the-joy)