---
title: "സി.എം ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ സൗജന്യ വൃക്കരോഗ  നിര്‍ണ്ണയ ക്യാമ്പും ആരോഗ്യ ബോധവല്‍ക്കരണവും"
english_title: " Free Kidney Diagnosis Camp and Health Awareness led by CM Hospital"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/30867/free-kidney-diagnosis-camp-and-health-awareness-led-by-cm-hospital"
published_at: "2022-03-10T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6229adae0315c_kidney.jpg"
keywords: []
---

# സി.എം ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ സൗജന്യ വൃക്കരോഗ  നിര്‍ണ്ണയ ക്യാമ്പും ആരോഗ്യ ബോധവല്‍ക്കരണവും

> **Lead Summary:** വടകര : ഇനി അറിയാം നിങ്ങളുടെ വൃക്കകളെ... സി.എം ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ ലോക വൃക്ക ദിനത്തോടനുബന്ധിച്ച് സൗജന്യ വൃക്കരോഗ നിര്‍ണ്ണയ ക്യാമ്പും ആരോഗ്യ ബോധവല്‍ക്കരണവും സംഘടിപ്പിക്കുന്നു. മാര്‍ച്ച് 13 ന് രാവിലെ 10 മുതല്‍ 12 മണി വരെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

## Article Content

വടകര : ഇനി അറിയാം നിങ്ങളുടെ വൃക്കകളെ... സി.എം ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ ലോക വൃക്ക ദിനത്തോടനുബന്ധിച്ച് സൗജന്യ വൃക്കരോഗ നിര്‍ണ്ണയ ക്യാമ്പും ആരോഗ്യ ബോധവല്‍ക്കരണവും സംഘടിപ്പിക്കുന്നു. മാര്‍ച്ച് 13 ന് രാവിലെ 10 മുതല്‍ 12 മണി വരെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

ക്യാമ്പില്‍ പ്രശസ്ത നെഫ്രോളജിസ്റ്റ് ഡോക്ടര്‍ സന്ദീപ് ശ്രീധരന്‍ ( സീനിയര്‍ കണ്‍സള്‍ട്ടന്റ് നെഫ്രോളജിസ്റ്റ്, ട്രാന്‍സ്പ്‌ളാന്റ് ഫിസിഷ്യന്‍, എംബിബിഎസ്, എംഡി (ജനറല്‍ മെഡിസിന്‍), ഡി എം (നെഫ്രോ), അസിസ്റ്റന്റ് പ്രൊഫസര്‍ ( ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് നെഫ്രോളജി), അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, കൊച്ചി ) രോഗികളെ പരിശോധിക്കുന്നു.

ക്യാമ്പില്‍ സൗജന്യ പരിശോധനയ്‌ക്കൊപ്പം ലാബ് പരിശോധനകള്‍ക്ക് 20% കിഴിവും മരുന്നുകള്‍ക്ക് 10% കിഴിവും ലഭ്യമാണ്. ക്യാമ്പ് ആദ്യം ബുക്ക് ചെയ്യുന്ന 50 പേര്‍ക്ക് മാത്രം.

ക്യാമ്പ് സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 04962514242, 8943248943, 8943068943.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/30867/free-kidney-diagnosis-camp-and-health-awareness-led-by-cm-hospital)