---
title: "കിസാൻസഭ കൺവൻഷൻ; ഇറക്കുമതി തീരുവ വർധിപ്പിച്ച ട്രംപിന്റെ നടപടി കർഷകർക്ക് ഇരുട്ടടിയായി -രജീന്ദ്രൻ കപ്പള്ളി"
english_title: "Rajindran Kappally says Trump's move to increase import tariffs is a blow to farmers"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/308715/rajindran-kappally-says-trumps-move-to-increase-import-tariffs-is-a-blow-to-farmers"
published_at: "2025-08-15T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689eed3201a26_ksan_sabha.jpg"
keywords: []
---

# കിസാൻസഭ കൺവൻഷൻ; ഇറക്കുമതി തീരുവ വർധിപ്പിച്ച ട്രംപിന്റെ നടപടി കർഷകർക്ക് ഇരുട്ടടിയായി -രജീന്ദ്രൻ കപ്പള്ളി

> **Lead Summary:** **ആയഞ്ചേരി:(vatakara.truevisionnews.com**) ഇന്ത്യൻ ഉൽപന്നങ്ങൾക്കുള്ള ഇറക്കുമതി തീരുവ അൻപത് ശതമാനമാക്കി വർധിപ്പിച്ച ഡൊണാൾഡ് ട്രംപിന്റെ നടപടി ഇന്ത്യയിലെ കർഷകർക്ക് ഇരുട്ടടിയാണെന്ന് കിസാൻ സഭ ജില്ലാ സെക്രട്ടറി രജീന്ദ്രൻ കപ്പള്ളി പറഞ്ഞു. കിസാൻസഭ ആയഞ്ചേരി മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**ആയഞ്ചേരി:(vatakara.truevisionnews.com**) ഇന്ത്യൻ ഉൽപന്നങ്ങൾക്കുള്ള ഇറക്കുമതി തീരുവ അൻപത് ശതമാനമാക്കി വർധിപ്പിച്ച ഡൊണാൾഡ് ട്രംപിന്റെ നടപടി ഇന്ത്യയിലെ കർഷകർക്ക് ഇരുട്ടടിയാണെന്ന് കിസാൻ സഭ ജില്ലാ സെക്രട്ടറി രജീന്ദ്രൻ കപ്പള്ളി പറഞ്ഞു. കിസാൻസഭ ആയഞ്ചേരി മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദി സർക്കാർ ഫലപ്രദമായ ഇടപെടൽ നടത്തണമെന്നും തീരുവ വർധനവിൽ മാറ്റമുണ്ടായല്ലെങ്കിൽ കാർഷിക മേഖലയിൽ കൂട്ടത്തോടെ കൊഴിഞ്ഞുപോക്കുണ്ടാവുമെന്നും പറഞ്ഞു. എൻ.കെ വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ടി രാജൻ, ചന്ദ്രൻ പുതുക്കുടി, വിജയൻ ചെറുവത്താരി, സി.കെ ശ്രീധരൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/308715/rajindran-kappally-says-trumps-move-to-increase-import-tariffs-is-a-blow-to-farmers)