---
title: "ബസ്സില്‍ മോഷണം ; വടകരയില്‍ താമസിക്കുന്ന  തമിഴ് നാട് സ്വദേശിനികള്‍ റിമാന്‍ഡില്‍"
english_title: " theft in bus  ; Living in the North Tamil Nadu women remanded"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/30882/theft-in-bus-living-in-the-north-tamil-nadu-women-remanded"
published_at: "2022-03-10T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6229b7cb32686_theft in bus.jpg"
keywords: []
---

# ബസ്സില്‍ മോഷണം ; വടകരയില്‍ താമസിക്കുന്ന  തമിഴ് നാട് സ്വദേശിനികള്‍ റിമാന്‍ഡില്‍

> **Lead Summary:** വടകര: ബസ് യാത്രയില്‍ സ്ത്രീകളുടെ പണവും, സ്വര്‍ണാഭരണങ്ങളും മോഷ്ടിക്കുന്ന അന്തര്‍ സംസ്ഥാന മോഷ്ടാക്കളുടെ പ്രധാന കണ്ണികളില്‍പ്പെട്ട രണ്ട് യുവതികള്‍ പിടിയില്‍. വടകരയില്‍ തമിഴ് നാട് സ്വദേശിനികളായ യുവതികളാണ് പി്ടിയിലായത്. വടകര റെയില്‍വെ സ്റ്റേഷന്‍ പരിസരത്താണ് ഇവര്‍ താമസിക്കുന്നത്.

## Article Content

വടകര: ബസ് യാത്രയില്‍ സ്ത്രീകളുടെ പണവും, സ്വര്‍ണാഭരണങ്ങളും മോഷ്ടിക്കുന്ന അന്തര്‍ സംസ്ഥാന മോഷ്ടാക്കളുടെ പ്രധാന കണ്ണികളില്‍പ്പെട്ട രണ്ട് യുവതികള്‍ പിടിയില്‍. വടകരയില്‍ തമിഴ് നാട് സ്വദേശിനികളായ യുവതികളാണ് പി്ടിയിലായത്. വടകര റെയില്‍വെ സ്റ്റേഷന്‍ പരിസരത്താണ് ഇവര്‍ താമസിക്കുന്നത്.

കോയമ്പത്തൂര്‍ ഗാന്ധിപുരം പുറമ്പോക്ക് കോളനി സ്വദേശിനികളായ കസ്തൂരി (30), ശാന്തി (35) എന്നിവരാണ് പിടിയിലായത്. സംസ്ഥാനത്തുടനീളം ബസ്സില്‍ മോഷണം നടത്തുന്ന സംഘത്തിലെ അംഗങ്ങളാണിവര്‍. കാഴിക്കോട് സിവില്‍ സ്റ്റേഷന്‍ ഭാഗത്ത് നിന്നും നടക്കാവ് എസ്‌ഐ കൈലാസ് നാഥും സംഘവുമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കുന്നമംഗലം ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്കുള്ള കെഎസ്ആര്‍ടിസിയില്‍ വെച്ച് യുവതിയുടെ ബാഗിലുള്ള പണവും സ്വര്‍ണാഭരണവും കവര്‍ച്ച ചെയ്യാനുള്ള ശ്രമത്തിനിടയിലാണ് നടക്കാവ് പൊലീസ് ഇവരെ പിടിക്കുന്നത്. തിരക്കുള്ള ബസ്സുകളില്‍ കയറി യാത്രക്കാരായ സ്ത്രീകളുടെ വാനിറ്റി ബാഗ് തുറന്ന് മോഷണം നടത്തുകയാണ് രീതി. ഇരുവരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/30882/theft-in-bus-living-in-the-north-tamil-nadu-women-remanded)