---
title: "'കുഴി കെണിയാവുന്നു ' ; വടകരയിൽ റോഡിലെ കുഴിയിൽ വീണ് സ്കൂൾ വാഹനത്തിന്റെ ആക്സിൽ ഒടിഞ്ഞു"
english_title: "School vehicle's axle breaks after falling into a pothole on the road in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/309151/school-vehicles-axle-breaks-after-falling-into-a-pothole-on-the-road-in-vadakara"
published_at: "2025-08-17T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a18ef342d34_vandi.jpg"
keywords: []
---

# 'കുഴി കെണിയാവുന്നു ' ; വടകരയിൽ റോഡിലെ കുഴിയിൽ വീണ് സ്കൂൾ വാഹനത്തിന്റെ ആക്സിൽ ഒടിഞ്ഞു

> **Lead Summary:** **വടകര: ** ദേശീയപാതയിലെ വൻകുഴികൾ യാത്രക്കാർക്കും വാഹനങ്ങൾക്കും അപകട ഭീഷണിയായി തുടരുന്നു. കനത്തമഴയിൽ വെള്ളം നിറഞ്ഞ കുഴികൾക്ക് ആഴം മനസിലാകാതെ വാഹനാപകടങ്ങളും ഗതാഗത കുരുക്കുകളും പതിവായിക്കൊണ്ടിരിക്കുകയാണ്.

## Article Content

**വടകര: ** ദേശീയപാതയിലെ വൻകുഴികൾ യാത്രക്കാർക്കും വാഹനങ്ങൾക്കും അപകട ഭീഷണിയായി തുടരുന്നു. കനത്തമഴയിൽ വെള്ളം നിറഞ്ഞ കുഴികൾക്ക് ആഴം മനസിലാകാതെ വാഹനാപകടങ്ങളും ഗതാഗത കുരുക്കുകളും പതിവായിക്കൊണ്ടിരിക്കുകയാണ്.

ഇന്ന് രാവിലെ വടകര ശ്രീനാരായണ ഹയർ സെക്കന്ററി സ്കൂളിന്റെ വാഹനം കുഴിയിൽ വീണ് തകരാറിലായി. വാഹനത്തിന്റെ ആക്സിൽ ഒടിയുകയും ടയർ ഉൾപ്പെടെ ഇളകിപ്പോകുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്തു. വടകര അടക്കാത്തെരുവിൽ കടത്തനാട് മാർബിൾസിന് മുന്നിലുള്ള വൻകുഴിയിലൂടെയാണ് സംഭവം ഉണ്ടായത്. ഈ ഭാഗത്ത് പലപ്പോഴും വാഹനങ്ങൾ അപകടത്തിൽപ്പെടാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/309151/school-vehicles-axle-breaks-after-falling-into-a-pothole-on-the-road-in-vadakara)