---
title: "'ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാൻ പോരാടണം' -വി.എ.നാരായണൻ"
english_title: "We must fight to protect the Constitution and democracy V A Narayanan"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/309168/we-must-fight-to-protect-the-constitution-and-democracy-v-a-narayanan"
published_at: "2025-08-17T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a1a0070c567_WhatsApp_Image_2025-08-17_at_2.53.57_PM.jpeg"
keywords: []
---

# 'ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാൻ പോരാടണം' -വി.എ.നാരായണൻ

> **Lead Summary:** **മണിയൂർ: **ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാൻ എല്ലാവരും മുന്നോട്ട് വരണമെന്ന് എഐസിസി അംഗം വി.എ.നാരായണൻ പറഞ്ഞു. സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷുകാർക്ക് മാപ്പ് പറഞ്ഞവരുടെ പിൻതലമുറക്കാരാണ് ഇപ്പോൾ രാജ്യത്ത് പ്രശ്നങ്ങളുണ്ടാക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

## Article Content

**മണിയൂർ: **ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാൻ എല്ലാവരും മുന്നോട്ട് വരണമെന്ന് എഐസിസി അംഗം വി.എ.നാരായണൻ പറഞ്ഞു. സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷുകാർക്ക് മാപ്പ് പറഞ്ഞവരുടെ പിൻതലമുറക്കാരാണ് ഇപ്പോൾ രാജ്യത്ത് പ്രശ്നങ്ങളുണ്ടാക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

​മുൻ കോൺഗ്രസ് നേതാവായിരുന്ന പറമ്പത്ത് കുഞ്ഞികൃഷ്ണനെ അനുസ്മരിക്കുന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ജനങ്ങൾക്കും സാമൂഹിക നീതിയും സൗകര്യങ്ങളും നൽകിയത് കോൺഗ്രസാണ്. എന്നാൽ, ഇപ്പോഴത്തെ സർക്കാർ രാജ്യത്തെ മതാടിസ്ഥാനത്തിൽ വിഭജിക്കാനും ജനാധിപത്യത്തെ ദുർബലമാക്കാനും ശ്രമിക്കുകയാണെന്നും വി.എ.നാരായണൻ ആരോപിച്ചു.

​രാമചന്ദ്രൻ കൊളായി പരിപാടിക്ക് അധ്യക്ഷത വഹിച്ചു. അഡ്വ. ഐ.മൂസ പ്രധാന പ്രഭാഷണം നടത്തി. പി.സി.ഷീബ, അച്യുതൻ പുതിയേടുത്ത്, സി.പി.വിശ്വനാഥൻ, ചന്ദ്രൻ മൂഴിക്കൽ, ഹമീദ് എം.കെ, അശറഫ് ചാലിൽ, മനോജ് എം. പി എന്നിവർ ചടങ്ങിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/309168/we-must-fight-to-protect-the-constitution-and-democracy-v-a-narayanan)