---
title: "ഒരു ലക്ഷം രൂപ; മത്സ്യത്തൊഴിലാളി ഭവന പുനരുദ്ധാരണ പദ്ധതിക്ക് ഇപ്പോൾ അപേക്ഷിക്കാം"
english_title: "Applications are invited for the Fishermen's Housing Renovation Project implemented by the Fisheries Department."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/309401/applications-are-invited-for-the-fishermens-housing-renovation-project-implemented-by-the-fisheries-department"
published_at: "2025-08-18T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a309dca870e_apply.jpg"
keywords: []
---

# ഒരു ലക്ഷം രൂപ; മത്സ്യത്തൊഴിലാളി ഭവന പുനരുദ്ധാരണ പദ്ധതിക്ക് ഇപ്പോൾ അപേക്ഷിക്കാം

> **Lead Summary:** വടകര : ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന മത്സ്യത്തൊഴിലാളികളുടെ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വീടിന് പരമാവധി ഒരു ലക്ഷം രൂപയാണ് അനുവദിക്കുക. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ലഭിച്ച മത്സ്യത്തൊഴിലാളികള്‍ക്കും പെന്‍ഷന്‍കാര്‍ക്കും അപേക്ഷിക്കാം.

## Article Content

വടകര : ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന മത്സ്യത്തൊഴിലാളികളുടെ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വീടിന് പരമാവധി ഒരു ലക്ഷം രൂപയാണ് അനുവദിക്കുക. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ലഭിച്ച മത്സ്യത്തൊഴിലാളികള്‍ക്കും പെന്‍ഷന്‍കാര്‍ക്കും അപേക്ഷിക്കാം.

മത്സ്യത്തൊഴിലാളിയുടെ/ഭാര്യയുടെ വീടിന്റെ ഉടമസ്ഥാവകാശം തെളിയിക്കാന്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപനം/വില്ലേജ് ഓഫീസില്‍ നിന്നുള്ള സാക്ഷ്യപത്രം ഹാജരാക്കണം. അപേക്ഷകര്‍ ലൈഫ് ഭവന പദ്ധതി മുഖേനയോ സര്‍ക്കാരിന്റെയോ മറ്റേതെങ്കിലും ഭവന പുനരുദ്ധാരണ/പുനര്‍നിര്‍മാണ പദ്ധതി മുഖേനയോ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ആനുകൂല്യം ലഭിച്ചവരാകരുത്. വീടിന്റെ കാലപ്പഴക്കം എട്ട് വര്‍ഷത്തില്‍ കൂടുതലായിരിക്കണം.

അപേക്ഷകള്‍ അനുബന്ധ രേഖകള്‍ സഹിതം, ബേപ്പൂര്‍, കോഴിക്കോട് (വെള്ളയില്‍), കൊയിലാണ്ടി, വടകര, താമരശ്ശേരി മത്സ്യഭവന്‍ ഓഫീസുകളില്‍ സെപ്റ്റംബര്‍ പത്തിനകം സമര്‍പ്പിക്കണം. ഫോണ്‍: 0495 2383780.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/309401/applications-are-invited-for-the-fishermens-housing-renovation-project-implemented-by-the-fisheries-department)