---
title: "കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ -ഓപ്പറേറ്റീവ്  മാനേജ്‌മെന്റില്‍ എം.ബി.എ അഡ്മിഷന്‍"
english_title: "MBA Admission in Kerala Institute of Co-operative Management"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/30942/mba-admission-in-kerala-institute-of-co-operative-management"
published_at: "2022-03-10T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622a10b514c71_mba photo.jpg"
keywords: []
---

# കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ -ഓപ്പറേറ്റീവ്  മാനേജ്‌മെന്റില്‍ എം.ബി.എ അഡ്മിഷന്‍

> **Lead Summary:** **വകടര:** കേരള സര്‍ക്കാറിന് കീഴിലുള്ള തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ 202224 ബാച്ചിലേയ്ക്കുള്ള എംബിഎ ബാച്ചിലേക്ക് അഡ്മിഷന് അപേക്ഷ ക്ഷണിച്ചു.

## Article Content

**വകടര:** കേരള സര്‍ക്കാറിന് കീഴിലുള്ള തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ 202224 ബാച്ചിലേയ്ക്കുള്ള എംബിഎ ബാച്ചിലേക്ക് അഡ്മിഷന് അപേക്ഷ ക്ഷണിച്ചു.

ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്‌സ്, സിസ്റ്റംസ് എന്നിവയില്‍ ഡ്യൂവല്‍ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും, ഫിഷറീസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുളള വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക സീറ്റ് സംവരണമുണ്ട്.

എസ്.സി/എസ്.റ്റി വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനൂകൂല്യവും ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി മാര്‍ച്ച് 15. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547618290/ 9188001600, www.kicmakerala.in

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/30942/mba-admission-in-kerala-institute-of-co-operative-management)