---
title: "തിരഞ്ഞെടുപ്പ് ജയം ; വടകരയിലെ ബിജെപി പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി"
english_title: "Election victory; BJP workers in Vadakara Performed with joy"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/30965/election-victory-bjp-workers-in-vadakara-performed-with-joy"
published_at: "2022-03-10T21:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622a360dc7141_bjp vatakara.jpg"
keywords: []
---

# തിരഞ്ഞെടുപ്പ് ജയം ; വടകരയിലെ ബിജെപി പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി

> **Lead Summary:** **വടകര:** ഉത്തേരന്ത്യന്‍ സംസ്ഥാനങ്ങളിലെ തിളക്കമാര്‍ന്ന തെരഞ്ഞെടുപ്പ് വിജയത്തില്‍ സന്തോഷം പ്രകടപ്പിച്ച് വടകരയിലെ ബിജെപി പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി

## Article Content

**വടകര:** ഉത്തേരന്ത്യന്‍ സംസ്ഥാനങ്ങളിലെ തിളക്കമാര്‍ന്ന തെരഞ്ഞെടുപ്പ് വിജയത്തില്‍ സന്തോഷം പ്രകടപ്പിച്ച് വടകരയിലെ ബിജെപി പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി

പാറേമ്മല്‍ സ്‌കൂള്‍ പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു.

ബിജെപി വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രകടനം നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പ്രവര്‍ത്തകര്‍ അഭിവാദ്യം അര്‍പ്പിച്ചു.

പ്രകടനത്തിന് ബിജെപി മണ്ഡലം പ്രസിഡന്റ് പി.പി വ്യാസന്‍. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് വിജയലക്ഷ്മി ടീച്ചര്‍, ജില്ലാ കമ്മറ്റി അംഗങ്ങളായ മജീദ് ഉസ്താദ് , വിജയബാബു മാസ്റ്റര്‍,അഖില, രാഹുല്‍,പികെ സിന്ധു,നിഷ മനീഷ്, വിനീഷ് വി.ടി എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/30965/election-victory-bjp-workers-in-vadakara-performed-with-joy)