---
title: "ഓര്‍ക്കാട്ടേരിയില്‍ സ്്‌ഫോടനം ; ബിജെപി പ്രവര്‍ത്തകന്റെ കൈപ്പത്തി തകര്‍ന്നു"
english_title: " Blast at Orkatteri; BJP activist The hand was broken"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/30992/blast-at-orkatteri-bjp-activist-the-hand-was-broken"
published_at: "2022-03-11T07:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622ab2f7782d5_blast .jpg"
keywords: []
---

# ഓര്‍ക്കാട്ടേരിയില്‍ സ്്‌ഫോടനം ; ബിജെപി പ്രവര്‍ത്തകന്റെ കൈപ്പത്തി തകര്‍ന്നു

> **Lead Summary:** **വടകര: **ഓര്‍ക്കാട്ടേരിയിലുണ്ടായ സ്‌ഫോടനത്തില്‍ ബിജെപി പ്രവര്‍ത്തകന്റെ കൈപ്പത്തിക്ക് ഗുരുതര പരിക്ക്. ഓര്‍ക്കാട്ടേരി കൈപ്രത്ത് ബസ് സ്റ്റോപ്പിനടുത്ത് വ്യാഴാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം.

## Article Content

**വടകര: **ഓര്‍ക്കാട്ടേരിയിലുണ്ടായ സ്‌ഫോടനത്തില്‍ ബിജെപി പ്രവര്‍ത്തകന്റെ കൈപ്പത്തിക്ക് ഗുരുതര പരിക്ക്. ഓര്‍ക്കാട്ടേരി കൈപ്രത്ത് ബസ് സ്റ്റോപ്പിനടുത്ത് വ്യാഴാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം.

പുളിയുള്ളതില്‍ പ്രവീണ്‍കുമാറിനാണ് ( 39) പരിക്കേറ്റത്. വലത് കൈപ്പത്തി തകര്‍ന്ന ഇയാളെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റി.

ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയാഹഌദത്തിന് പിന്നാലെയാണ് സംഭവം നടന്നതെന്ന് കരുതുന്നു. പടക്കം കൈയ്യില്‍ നിന്ന് പൊട്ടിയതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ കുറിച്ച് എടച്ചേരി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/30992/blast-at-orkatteri-bjp-activist-the-hand-was-broken)