---
title: "കളിയാരവം തീർക്കാൻ; വടകരയിൽ നാളെ മുതൽ  മെഗാ ബാഡ്മിന്റൺ ടൂർണമെന്റ് "
english_title: "Mega badminton tournament in Vadakara from tomorrow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/310305/mega-badminton-tournament-in-vadakara-from-tomorrow"
published_at: "2025-08-22T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a87957da813_pressmeret.jpg"
keywords: []
---

# കളിയാരവം തീർക്കാൻ; വടകരയിൽ നാളെ മുതൽ  മെഗാ ബാഡ്മിന്റൺ ടൂർണമെന്റ് 

> **Lead Summary:** **വടകര:**വടകരയിൽ കായിക പ്രേമികൾക്ക് കളിയാരവം തീർക്കാൻ മേപ്പയിൽ ഐപിഎം അക്കാദമിയിൽ നാളെ മുതൽ മെഗാ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കും. നാളെയും മറ്റന്നാളും നടക്കുന്ന മെഗാ ബാഡ്മിന്റൺ ടൂർണമെന്റ് (സീസൺ 2) ൽ പുരുഷന്മാരുടെ ഓപ്പൺ എൻട്രി, പ്രാദേശികം, മാസ്റ്റേഴ്‌സ്, വനിതകൾ, അണ്ടർ-15 ആൺകുട്ടികൾ എന്നീ അഞ്ചു വിഭാഗങ്ങളിലായി ഡബിൾസ് ടീമുകൾക്കാണ് അവസരമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

## Article Content

**വടകര:**വടകരയിൽ കായിക പ്രേമികൾക്ക് കളിയാരവം തീർക്കാൻ മേപ്പയിൽ ഐപിഎം അക്കാദമിയിൽ നാളെ മുതൽ മെഗാ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കും. നാളെയും മറ്റന്നാളും നടക്കുന്ന മെഗാ ബാഡ്മിന്റൺ ടൂർണമെന്റ് (സീസൺ 2) ൽ പുരുഷന്മാരുടെ ഓപ്പൺ എൻട്രി, പ്രാദേശികം, മാസ്റ്റേഴ്‌സ്, വനിതകൾ, അണ്ടർ-15 ആൺകുട്ടികൾ എന്നീ അഞ്ചു വിഭാഗങ്ങളിലായി ഡബിൾസ് ടീമുകൾക്കാണ് അവസരമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വിജയികൾക്ക് കാഷ് പ്രൈസും കേണൽ നാരായണൻ നായർ മെമ്മോറിയൽ ട്രോഫികളും മെഡലുകളും സമ്മാനിക്കും. നാളെ രാവിലെ 9 മണിക്ക് നാഷണൽ അമ്പയർ എ.എം.രമേശൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. ആദ്യദിവസം പ്രാദേശികം, വനിതകൾ, അണ്ടർ-15 ആൺകുട്ടികൾ വിഭാഗങ്ങളിലെ ലീഗ് / സെമി ഫൈനൽ മത്സരങ്ങൾ നടക്കും. 24 നു ഓപ്പൺ എൻട്രി, മാസ്റ്റേഴ്സ് ടീമുകളുടെ ലീഗ് /സെമി ഫൈനൽ മത്സരങ്ങൾക്കു ശേഷം എല്ലാ ഫൈനലുകളും നടക്കും. 500 രൂപയാണ് ഒരു ടീമിന്റെ രജിസ്ട്രേഷൻ ഫീസ് (അണ്ടർ-15 ടീമിന് 350/). സ്പോട്ട് രജിസ്ട്രേഷനും ഉണ്ടായിരിക്കുന്നതാണ്. 

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/310305/mega-badminton-tournament-in-vadakara-from-tomorrow)