---
title: "വില്യാപ്പള്ളി കൊറ്റിയാംവള്ളി പാറക്ക്  സമീപത്ത് തീപിടുത്തം"
english_title: "fire in villpalli rock near vatakara "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/31079/fire-in-villpalli-rock-near-vatakara"
published_at: "2022-03-11T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622b1b97bd511_fire in villaplli.jpg"
keywords: []
---

# വില്യാപ്പള്ളി കൊറ്റിയാംവള്ളി പാറക്ക്  സമീപത്ത് തീപിടുത്തം

> **Lead Summary:** വില്യാപ്പള്ളി: വില്യാപ്പള്ളി കെറ്റിയംവള്ളി പാറക്ക് സമീപത്ത് തീപിടുത്തം . ഇന്ന് രാവിലെ 12 മണിയോടെയാണ് തീപ്പിടുത്തമുണ്ടായത്. തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട് പടക്കം പൊട്ടിച്ചതിനെ തുടര്‍ന്നാണ് തീപടുത്തമുണ്ടായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

## Article Content

വില്യാപ്പള്ളി: വില്യാപ്പള്ളി കെറ്റിയംവള്ളി പാറക്ക് സമീപത്ത് തീപിടുത്തം . ഇന്ന് രാവിലെ 12 മണിയോടെയാണ് തീപ്പിടുത്തമുണ്ടായത്. തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട് പടക്കം പൊട്ടിച്ചതിനെ തുടര്‍ന്നാണ് തീപടുത്തമുണ്ടായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

വടകരയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. വടകര ഫയര്‍സ്‌റ്റേഷന്‍ ഓഫീസര്‍ കെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീ അണച്ചത്.

അസി സ്റ്റേഷന്‍ ഓഫീസര്‍ ടി സജീവന്‍, ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍മാരായ ഒ അനീഷ് , പ്രദീപന്‍, അര്‍ജുന്‍ സി കെ, അനുരാഗ് അശോക് , പ്രജിത്ത് നാരായണന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/31079/fire-in-villpalli-rock-near-vatakara)