---
title: "'രാഹുൽ മാങ്കുട്ടത്തിൽ രാജിവെക്കുക'; വടകര എം.പി ഓഫീസിലേക്ക് എഐവൈഎഫ് പ്രതിഷേധ മാർച്ച്"
english_title: "AIYF marches to Vadakara MP office demanding Rahul Mamkoottam resignation"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/310823/aiyf-marches-to-vadakara-mp-office-demanding-rahul-mamkoottam-resignation"
published_at: "2025-08-25T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ac38bd3b355_aiyf.jpg"
keywords: []
---

# 'രാഹുൽ മാങ്കുട്ടത്തിൽ രാജിവെക്കുക'; വടകര എം.പി ഓഫീസിലേക്ക് എഐവൈഎഫ് പ്രതിഷേധ മാർച്ച്

> **Lead Summary:** **വടകര: **പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയെ സംരക്ഷിക്കുന്ന ഷാഫി പറമ്പിൽ എം പി യുടെ സ്ത്രീവിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് വടകരയിലെ എം.പി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച് എ ഐ വൈ എഫ്.

## Article Content

**വടകര: **പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയെ സംരക്ഷിക്കുന്ന ഷാഫി പറമ്പിൽ എം പി യുടെ സ്ത്രീവിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് വടകരയിലെ എം.പി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച് എ ഐ വൈ എഫ്.

പൊലീസ് ബാരിക്കേടുകൾ ഉപയോഗിച്ച് മാർച്ച് തടഞ്ഞു. ബാരിക്കേടുകൾ മറി കടക്കാനുള്ള ശ്രമം പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുതള്ളിനും കാരണമായി. ജില്ലാ പ്രസിഡൻ്റ് അഡ്വ : എ.ടി റിയാസ് അഹമ്മദ് അധ്യക്ഷത വഹിച്ചു.എ.ഐ വൈ എഫ് ജില്ലാ സെക്രട്ടറി അഭിജിത്ത് കോറോത്ത് പ്രതിഷേധ മാർച്ച് ഉദ്ഘടാനം ചെയ്തു.

രാഹുൽ മാങ്കൂട്ടം സാംസ്കാരിക കേരളത്തിന് അപമാനമാണെന്നും എം.എൽ എ സ്ഥാനം രാജിവെക്കും വരെ സമരം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. സി പി ഐ വടകര മണ്ഡലം സെക്രട്ടറി എൻ എം ബിജു, സി കെ ബിജിത്താൽ, ധനേഷ് കാരയാട്, ശ്രീജിത്ത് പിപി, റിജേഷ് കുമാർ, ജിജോയ് അവള, കെ സുജിത്,വൈശാഖ് കല്ലാച്ചി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/310823/aiyf-marches-to-vadakara-mp-office-demanding-rahul-mamkoottam-resignation)