---
title: "തദ്ദേശം ഒരുക്കം'; വില്യാപ്പള്ളി പഞ്ചായത്ത് കൺവെൻഷൻ സംഘടിപ്പിച്ച് രാഷ്ട്രീയ ജനതാദൾ "
english_title: "Rashtriya Janata Dal organizes Villyappally Panchayaht Convention"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/310978/rashtriya-janata-dal-organizes-villyappally-panchayaht-convention"
published_at: "2025-08-26T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ad4e5f9c1f4_rjd.jpg"
keywords: []
---

# തദ്ദേശം ഒരുക്കം'; വില്യാപ്പള്ളി പഞ്ചായത്ത് കൺവെൻഷൻ സംഘടിപ്പിച്ച് രാഷ്ട്രീയ ജനതാദൾ 

> **Lead Summary:** **വില്യാപ്പള്ളി: **വില്യാപ്പള്ളി പഞ്ചായത്ത് കൺവെൻഷൻ 'തദ്ദേശം ഒരുക്കം' സംഘടിപ്പിച്ച് രാഷ്ട്രീയ ജനതാദൾ. ആർജെഡി സംസ്ഥാന കൗൺസിൽ അംഗം ആയാടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം കൺവെൻഷൻ ചെയ്‌തു. പഞ്ചായത്ത് പ്രസിഡണ്ട് എപി അമർനാഥ് അധ്യക്ഷത വഹിച്ചു. അമരാവതി -മേമുണ്ട -വായേരി മുക്ക് റോഡിൻ്റെ പണി പുനരാരംഭിക്കണമെന്ന് കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

## Article Content

**വില്യാപ്പള്ളി: **വില്യാപ്പള്ളി പഞ്ചായത്ത് കൺവെൻഷൻ 'തദ്ദേശം ഒരുക്കം' സംഘടിപ്പിച്ച് രാഷ്ട്രീയ ജനതാദൾ. ആർജെഡി സംസ്ഥാന കൗൺസിൽ അംഗം ആയാടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം കൺവെൻഷൻ ചെയ്‌തു. പഞ്ചായത്ത് പ്രസിഡണ്ട് എപി അമർനാഥ് അധ്യക്ഷത വഹിച്ചു. അമരാവതി -മേമുണ്ട -വായേരി മുക്ക് റോഡിൻ്റെ പണി പുനരാരംഭിക്കണമെന്ന് കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ആർ ജെ ഡി കുറ്റ്യാടി മണ്ഡലം പ്രസിഡണ്ട് ടി .എൻ മനോജൻ, ജില്ലാ കമ്മിറ്റി അംഗം വിനോദ് ചെറിയത്ത്, മണ്ഡലം വൈസ് പ്രസിഡണ്ട് കൊടക്കലാം കണ്ടി കൃഷ്ണൻ, മഹിളാ ജനത പഞ്ചായത്ത് പ്രസിഡണ്ട് ഒ.എം സിന്ധു, ഇ.എം നാണു, വി. ബാലകൃഷ്ണൻ ,സുധീഷ് എം .ടി .കെ, സ്നേഹിൽശശി, ഷിജിൻ കെ.കെ, ശ്യാമിൽ ശശി എന്നിവർ സംസാരിച്ചു. ആർ ജെ ഡി വില്യാപ്പള്ളി പഞ്ചായത്ത് ജനറൽ സെക്രട്ടറി മലയിൽ ബാലകൃഷ്ണൻ സ്വാഗതവും സച്ചിൻ വില്യാപ്പള്ളി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/310978/rashtriya-janata-dal-organizes-villyappally-panchayaht-convention)