---
title: "ഏകദിന ഉപവാസം; വടകരയുടെ വികസന മുരടിപ്പിന് കാരണക്കാർ ഇടതുപക്ഷ ജനാധിപത്യ മുന്നണി -അഡ്വ:ഐ.മൂസ "
english_title: "One day fast led by Youth Congress Vadakara Municipal Committee against the governing body of Vadakara Municipality"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/310988/one-day-fast-led-by-youth-congress-vadakara-municipal-committee-against-the-governing-body-of-vadakara-municipality"
published_at: "2025-08-26T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ad5302bb2e3_Congress.jpg"
keywords: []
---

# ഏകദിന ഉപവാസം; വടകരയുടെ വികസന മുരടിപ്പിന് കാരണക്കാർ ഇടതുപക്ഷ ജനാധിപത്യ മുന്നണി -അഡ്വ:ഐ.മൂസ 

> **Lead Summary:** **വടകര: **അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ വടകര മുനിസിപ്പാലിറ്റിയുടെ ഭരണസമിതിക്കെതിരെ യൂത്ത് കോൺഗ്രസ് വടകര മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന ഉപവാസം സംഘടിപ്പിച്ചു. ദശാബ്ദങ്ങളായി നഗരസഭയുടെ ഭരണം കയ്യാളുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ് വടകരയുടെ വികസന മുരടിപ്പിന് കാരണക്കാരെന്ന് ഉപവാസ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് കെപിസിസി മെമ്പർ അഡ്വ:ഐ.മൂസ പറഞ്ഞു.

## Article Content

**വടകര: **അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ വടകര മുനിസിപ്പാലിറ്റിയുടെ ഭരണസമിതിക്കെതിരെ യൂത്ത് കോൺഗ്രസ് വടകര മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന ഉപവാസം സംഘടിപ്പിച്ചു. ദശാബ്ദങ്ങളായി നഗരസഭയുടെ ഭരണം കയ്യാളുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ് വടകരയുടെ വികസന മുരടിപ്പിന് കാരണക്കാരെന്ന് ഉപവാസ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് കെപിസിസി മെമ്പർ അഡ്വ:ഐ.മൂസ പറഞ്ഞു.

യൂത്ത് കോൺഗ്രസ് വടകര മണ്ഡലം പ്രസിഡന്റ് അഭിനന്ദ് ജെ മാധവ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് വടകര നിയോജക മണ്ഡലം പ്രസിഡന്റ് സി. നിജിൻ മുഖ്യ പ്രഭാഷണം നടത്തി.മുൻ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ പുറന്തോടത്ത് സുകുമാരൻ, വടകര മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ വി കെ പ്രേമൻ, വടകര മുൻസിപ്പാൽ യു ഡി എഫ് കൺവീനർ പി എസ് രഞ്ജിത്ത് കുമാർ, സജിത്ത് മാരാർ, അനന്ദു വി.കെ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/310988/one-day-fast-led-by-youth-congress-vadakara-municipal-committee-against-the-governing-body-of-vadakara-municipality)