---
title: "ദേശീയപാത ദുരിതാവസ്ഥ; ഗതാഗതക്കുരുക്ക് അവസാനിപ്പിക്കാൻ നടപടി ആവശ്യപ്പെട്ടുള്ള സമര പ്രഖ്യാപനം നാളെ "
english_title: "strike demanding action to end traffic congestion on the National Highway will be announced tomorrow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/311252/strike-demanding-action-to-end-traffic-congestion-on-the-national-highway-will-be-announced-tomorrow"
published_at: "2025-08-27T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68aea7a3e159f_strikee.jpg"
keywords: []
---

# ദേശീയപാത ദുരിതാവസ്ഥ; ഗതാഗതക്കുരുക്ക് അവസാനിപ്പിക്കാൻ നടപടി ആവശ്യപ്പെട്ടുള്ള സമര പ്രഖ്യാപനം നാളെ 

> **Lead Summary:** **ഒഞ്ചിയം: **ദേശീയപാതയിലെ ഗതാഗതക്കുരുക്ക് അവസാനിപ്പിക്കാൻ നടപടി ആവശ്യപ്പെട്ടുള്ള സമര പ്രഖ്യാപനം നാളെ. അഴിയൂർ മുതൽ വെങ്ങളം വരെ ദേശീയ പാത നിർമാണത്തിലെ അപാതകൾക്കും, ജനജീവിതം സ്തംഭിപ്പിക്കുന്ന സർവ്വീസ് റോഡിലെ ഗതാഗതക്കുരുക്ക് അവസാനിപ്പിക്കാനും ആവശ്യപ്പെട്ടുള്ള സമര പ്രഖ്യാപനം നടത്താൻ മുക്കാളി അണ്ടർ പാസ് ഡ്രൈയിനേജ് കമ്മിറ്റി യോഗമാണ് തീരുമാനിച്ചത്.

## Article Content

**ഒഞ്ചിയം: **ദേശീയപാതയിലെ ഗതാഗതക്കുരുക്ക് അവസാനിപ്പിക്കാൻ നടപടി ആവശ്യപ്പെട്ടുള്ള സമര പ്രഖ്യാപനം നാളെ. അഴിയൂർ മുതൽ വെങ്ങളം വരെ ദേശീയ പാത നിർമാണത്തിലെ അപാതകൾക്കും, ജനജീവിതം സ്തംഭിപ്പിക്കുന്ന സർവ്വീസ് റോഡിലെ ഗതാഗതക്കുരുക്ക് അവസാനിപ്പിക്കാനും ആവശ്യപ്പെട്ടുള്ള സമര പ്രഖ്യാപനം നടത്താൻ മുക്കാളി അണ്ടർ പാസ് ഡ്രൈയിനേജ് കമ്മിറ്റി യോഗമാണ് തീരുമാനിച്ചത്.

വൈകിട്ട് നാലിന് മുക്കാളി ടൗണിൽ ജനകീയ കുട്ടായ്മ സംഘടിപ്പിക്കും. കഴിഞ്ഞ വർഷം പൂർത്തികരിക്കേണ്ട പ്രവർത്തനം ഏഴ് മാസത്തോളമായി നിലച്ചിരിക്കയാണ്. പ്രദേശത്തിൻ്റെ ഭൂമിശാസ്ത്രം മനസ്സിലാക്കാതെ ചെയ്ത പ്രവൃത്തി മൂലം പൊതുജനങ്ങളും, വാഹന യാത്രക്കാരും ബുദ്ധിമുട്ടുന്നത് ചില്ലറയല്ല. ഇവരുടെ പ്രവർത്തി മൂലം നിരവധി ജീവനുകളാണ് നഷ്ടമായത്, നിരവധി പേർ പരുക്ക് പറ്റി ചിത്സയിലുമാണ്. ഇതിനെതിരെ ശക്തമായ ജനരോഷമാണ് നാടെങ്ങും ഉയരുന്നത്. ജനപ്രതിനിധികൾ, സാമൂഹിക രാഷ്ട്രീയ സംസ്കാരിക യുവജന, വ്യാപാരി സംഘടന പ്രവർത്തകർ ,റസിഡൻസ് അസോസിയേഷനുകൾ കൂട്ടായ്മയിൽ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/311252/strike-demanding-action-to-end-traffic-congestion-on-the-national-highway-will-be-announced-tomorrow)