---
title: " ബജറ്റില്‍ വടകര മണ്ഡലത്തിന്  5.2 കോടിയുടെ പദ്ധതികള്‍ക്ക് അനുമതി"
english_title: "For Vadakara constituency in the budget 5.2 crore projects sanctioned"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/31148/for-vadakara-constituency-in-the-budget-52-crore-projects-sanctioned"
published_at: "2022-03-11T19:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622b5b707764f_k krma mla vatakara.jpg"
keywords: []
---

#  ബജറ്റില്‍ വടകര മണ്ഡലത്തിന്  5.2 കോടിയുടെ പദ്ധതികള്‍ക്ക് അനുമതി

> **Lead Summary:** **വടകര: **സംസ്ഥാന ബജറ്റില്‍ വടകര മണ്ഡലത്തിനായി 5.2 കോടിയുടെ പദ്ധതികള്‍ക്ക് അനുമതി ലഭിച്ചു.

## Article Content

**വടകര: **സംസ്ഥാന ബജറ്റില്‍ വടകര മണ്ഡലത്തിനായി 5.2 കോടിയുടെ പദ്ധതികള്‍ക്ക് അനുമതി ലഭിച്ചു.

കെ.കെ.രമ എം.എല്‍.എയുടെ പ്രൊപ്പോസലില്‍ അഴിയൂര്‍ പൂഴിത്തല മത്സ്യ ഷെഡ് 1.5 കോടി, വടകര ഗവ.ആയുര്‍വേദ ആശുപത്രി കെട്ടിട നിര്‍മാണം 50 ലക്ഷം. ,വടകര ആര്‍.ഡി.ഒ ഓഫിസ് നിര്‍മാണം 1.5 കോടി ,വടകര നഗരസഭ ഒ.വി.സി തോട് നവീകരണം1.7 കോടി എന്നിങ്ങനെ ആകെ 5.2 കോടിയുടെ വ്യത്യസ്ത പദ്ധതികള്‍ക്കായി തുക അനുവദിച്ചു.

വടകര മോഡല്‍ പോളിടെക്‌നിക്കില്‍ സെമിനാര്‍ ഹാള്‍ നിര്‍മാണം 50 ലക്ഷം, മടപ്പള്ളി കോളജില്‍ ലേഡീസ് ഹോസ്റ്റല്‍ നിര്‍മാണം 7 കോടി, മൂരാട് പാലം മുതല്‍ സാന്‍ഡ് ബാങ്ക്‌സ് വരെ പുഴയോര നടപ്പാത 15 കോടി, മടപ്പള്ളി ബോയ്‌സ് സ്‌കൂളില്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് കം ക്ലാസ് റൂം 7 കോടി, അഴിയൂര്‍ അണ്ടി കമ്പനി സ്ഥലത്ത് നാളീകേര സംസ്‌കരണ യൂനിറ്റ് 25 ലക്ഷം, അഴിയൂര്‍ മൃഗാശുപത്രി 85 ലക്ഷം, വടകര, അഴിയൂര്‍ കുറ്റ്യാടി ഇറിഗേഷന്‍ ബ്രാഞ്ച് കനാലും അനുബന്ധ കനാലുകളും നവീകരിക്കല്‍ 10 കോടി, മാഹി മുതല്‍ തുരുത്തി മുക്ക് വരെ പുഴയുടെ ഭിത്തി കെട്ടി സംരക്ഷിച്ച് നടപ്പാത നിര്‍മിക്കല്‍ 12 കോടി, വടകര നഗരസഭ, ചോറോട്, ഏറാമല പഞ്ചായത്തുകളിലൂടെ പോകുന്ന എന്‍.സി കനാല്‍ നവീകരണം 7 കോടി, വടകര അഴിത്തല ബോട്ട് ജെട്ടി 3.5 കോടി വടകര കുടുംബകോടതി കെട്ടിട നിര്‍മാണം 9.25 കോടി, തുരുത്തി മുക്ക് പാലം 50 കോടി, വടകര റൂറല്‍ ജില്ലാ ജയില്‍ 15.13 കോടി, വെള്ളിയാങ്കല്ല് സമുദ്ര സാഹസിക ടൂറിസം പദ്ധതി 10 കോടി എന്നിവയ്ക്ക് ടോക്കണ്‍ തുകയും അനുവദിക്കുകയുണ്ടായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/31148/for-vadakara-constituency-in-the-budget-52-crore-projects-sanctioned)