---
title: "ബജറ്റ് തീവ്ര വലതുപക്ഷ സാമ്പത്തിക ഘടനയ്ക്ക്  അടിത്തറ പാകുന്നതെന്ന് എന്‍ വേണു "
english_title: "State Budget for extreme right-wing economic structure N Venu said that the foundation is being laid"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/31162/state-budget-for-extreme-right-wing-economic-structure-n-venu-said-that-the-foundation-is-being-laid"
published_at: "2022-03-11T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622b66486bd79_n venu photo.jpg"
keywords: []
---

# ബജറ്റ് തീവ്ര വലതുപക്ഷ സാമ്പത്തിക ഘടനയ്ക്ക്  അടിത്തറ പാകുന്നതെന്ന് എന്‍ വേണു 

> **Lead Summary:** **വടകര: ** സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷിക ബജറ്റ് തീവ്ര വലതുപക്ഷ സാമ്പത്തിക നിലപാടിലേക്ക് മാറാനുള്ള അടിത്തറയാണെന്ന് ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു

## Article Content

**വടകര: ** സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷിക ബജറ്റ് തീവ്ര വലതുപക്ഷ സാമ്പത്തിക നിലപാടിലേക്ക് മാറാനുള്ള അടിത്തറയാണെന്ന് ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു

അടിസ്ഥാന ജനവിഭാഗങ്ങളെ കയ്യൊഴിഞ്ഞ് മധ്യവര്‍ഗ്ഗ താല്പര്യം സംരക്ഷിക്കുക എന്ന സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച വികസന രേഖയുടെ നടത്തിപ്പിന് പ്രാമുഖ്യം കൊടുത്തു കൊണ്ടാണ്. വിദ്യാഭ്യാസ വ്യാവസായിക രാഗത്ത് വിദേശ മൂലധനം നിയന്ത്രണമില്ലാതെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ ശക്തമായ കാല്‍വെപ്പാണ് ബജറ്റ് നിര്‍ദ്ദേശങ്ങള്‍ ഔദ്യോഗിക അംഗീകാരങ്ങളൊന്നുമില്ലാത്ത സില്‍വര്‍ ലൈന്‍ പദ്ധതിക്ക് 2000 കോടി രൂപ ഭൂമി ഏറ്റടുക്കാന്‍ നീക്കിവെച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

ബജറ്റ് നിര്‍ദ്ദേശങ്ങളില്‍ പ്രധാന പദ്ധതികളെല്ലാം കിഫ്ബിയിലൂടെ കടമെടുത്താണ് നടപ്പിലാക്കാന്‍ പോകുന്നത് എന്നത് ജനങ്ങളുടെ മേല്‍ഭാരിച്ച കടബാധ്യതകള്‍ അടിച്ചേല്പിക്കുന്നതാണ്. നിത്യോപയോഗ വസ്തുക്കളുടെ വലിയ തോതിലുള വിലക്കയറ്റം തടയാനോ കാര്‍ഷിക ഉല്പന്ന വിലയിടിവ് കാരണം പ്രയാസപ്പെടുന്ന കാര്‍ഷിക സമ്പദ്ഘടനയുടെ ശാസ്ത്രീയ പുനരുദ്ധാരണമോ ബജറ്റില്‍ പ്രതിപാദിക്കുന്നില്ല. രൂക്ഷമായിക്കൊണ്ടിരിക്കുന്ന തൊഴിലില്ലായ്മയെ പരാമര്‍ശിക്കാന്‍ പോലും തയ്യാറാകാത്ത ബജറ്റ് കഴിഞ്ഞ കാലത്തെ പദ്ധതികളുടെ ആവര്‍ത്തനം മാത്രമാണെന്നും വേണു പ്രസ്ഥാവനയില്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/31162/state-budget-for-extreme-right-wing-economic-structure-n-venu-said-that-the-foundation-is-being-laid)