---
title: "ഉക്രെയിനില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍ വടകരയില്‍ നാളെ ഒത്തുചേരുന്നു"
english_title: " Students from Ukraine will gather in vatakara at  tomorrow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/31174/students-from-ukraine-will-gather-in-vatakara-at-tomorrow"
published_at: "2022-03-11T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622b6ee839506_war poster .jpg"
keywords: []
---

# ഉക്രെയിനില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍ വടകരയില്‍ നാളെ ഒത്തുചേരുന്നു

> **Lead Summary:** **വടകര: **മരണം മുഖാമുഖം നിന്ന യുദ്ധഭൂമിയില്‍ നിന്നും നാട്ടിലെത്തിയ വിദ്യാര്‍ത്ഥികളുടെ ആശങ്കകളും ആകുലതകളും അഭിസംബോധന ചെയ്യാനും, പഠനത്തിലും കരിയറിലും നല്ലൊരു ഭാവി സ്വപ്‌നംകണ്ട് വിദേശത്തേക്ക് പോയവരെ കൈപിടിച്ചുയര്‍ത്താനും കെ കെ രമ എംഎല്‍എയുടെ ഇടപെടല്‍.

## Article Content

**വടകര: **മരണം മുഖാമുഖം നിന്ന യുദ്ധഭൂമിയില്‍ നിന്നും നാട്ടിലെത്തിയ വിദ്യാര്‍ത്ഥികളുടെ ആശങ്കകളും ആകുലതകളും അഭിസംബോധന ചെയ്യാനും, പഠനത്തിലും കരിയറിലും നല്ലൊരു ഭാവി സ്വപ്‌നംകണ്ട് വിദേശത്തേക്ക് പോയവരെ കൈപിടിച്ചുയര്‍ത്താനും കെ കെ രമ എംഎല്‍എയുടെ ഇടപെടല്‍.

വിദ്യാര്‍ത്ഥികള്‍ക്ക് സമാശ്വാസവും പിന്തുണയും നല്‍കാനായി സര്‍ക്കാരുകളില്‍ സമ്മര്‍ദം ചെലുത്താനുമായി കെ.കെ രമ എം.എല്‍.എ ഉക്രെയിനില്‍ നിന്നെത്തിയ വിദ്യാര്‍ഥികളെ കാണുന്നു.

അതിജീവനത്തിന്റെ പുതിയ പാതയില്‍ ഇവരെ ചേര്‍ത്തു പിടിക്കേണ്ടത് നമ്മുടെ കടമയാണെന്ന് എം.എല്‍.എ പറഞ്ഞു. നാളെ (മാര്‍ച്ച് 12 ശനിയാഴ്ച) വൈകു 4 മണിക്ക് വടകര പുതിയസ്റ്റാന്‍ഡിലെ മിഡ് ടൗണ്‍ ഹോട്ടലിലാണ് ഒത്തുചേരല്‍ നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/31174/students-from-ukraine-will-gather-in-vatakara-at-tomorrow)