---
title: "ഓര്‍ക്കാട്ടേരിയിലെ സ്‌ഫോടനം  സമഗ്ര അന്വേഷണം നടത്തണമെന്ന് യൂത്ത് ലീഗ്"
english_title: "Explosion at Orkatteri Youth League calls for comprehensive investigation"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/31189/explosion-at-orkatteri-youth-league-calls-for-comprehensive-investigation"
published_at: "2022-03-11T22:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622b7e2db3294_myl photo.jpg"
keywords: []
---

# ഓര്‍ക്കാട്ടേരിയിലെ സ്‌ഫോടനം  സമഗ്ര അന്വേഷണം നടത്തണമെന്ന് യൂത്ത് ലീഗ്

> **Lead Summary:** **ഓര്‍ക്കാട്ടേരി: ** കഴിഞ്ഞ ദിവസം രാത്രിയില്‍ ഓര്‍ക്കാട്ടേരി മണപ്പുറത്ത് ഉണ്ടായ സ്‌ഫോടനത്തില്‍ ബിജെപി പ്രവര്‍ത്തകന് പരിക്കേറ്റ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് യൂത്ത് ലീഗ ഏറാമല പഞ്ചായത്ത് കമ്മിറ്റി ആവശ്യപെട്ടു.

## Article Content

**ഓര്‍ക്കാട്ടേരി: ** കഴിഞ്ഞ ദിവസം രാത്രിയില്‍ ഓര്‍ക്കാട്ടേരി മണപ്പുറത്ത് ഉണ്ടായ സ്‌ഫോടനത്തില്‍ ബിജെപി പ്രവര്‍ത്തകന് പരിക്കേറ്റ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് യൂത്ത് ലീഗ ഏറാമല പഞ്ചായത്ത് കമ്മിറ്റി ആവശ്യപെട്ടു.

സ്‌ഫോടനത്തോടെ പ്രദേശവാസികള്‍ ആകെ പരിഭ്രാന്തിയിലാണ്. വളരെ ഐക്യവും സമാധാനവും ഉള്ള പ്രദേശത്ത് എന്ത് കൊണ്ട് ഇത്തരം ഒരു സംഭവം ഉണ്ടായി.

അത് കൊണ്ട് തന്നെ ജനങ്ങളുടെ ആശങ്ക അകറ്റാനും സമാധാനവും സ്വസ്തതയും നഷ്ടപെടുത്തുന്ന ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തികാതിരിക്കാനും യാഥാര്‍ത്ഥ്യം പുറത്ത് കൊണ്ട് വരാനും പോലിസ് സമഗ്രമായ അന്വേഷണം നടത്തണമെന്ന് യുത്ത് ലീഗ് ഏറാമല പഞ്ചായത്ത് കമ്മിറ്റി ആവശ്യപെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/31189/explosion-at-orkatteri-youth-league-calls-for-comprehensive-investigation)