---
title: "ജലമാണ് ജീവൻ; ആയഞ്ചേരിയിൽ കിണർ ക്ലോറിനേഷൻ ക്യാമ്പയിൻ ആരംഭിച്ചു"
english_title: "Well chlorination campaign launched in Ayancheri"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/311927/well-chlorination-campaign-launched-in-ayancheri"
published_at: "2025-08-30T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b28724c06b2_well.jpg"
keywords: []
---

# ജലമാണ് ജീവൻ; ആയഞ്ചേരിയിൽ കിണർ ക്ലോറിനേഷൻ ക്യാമ്പയിൻ ആരംഭിച്ചു

> **Lead Summary:** **ആയഞ്ചേരി: **അമീബിക് മസ്തിഷ്ക ജ്വരം ഉൾപ്പടെയുള്ള ജലജന്യ രോഗങ്ങളെ പ്രതിരോധിക്കാനായി സംസ്ഥാന ഹരിത കേരള മിഷൻ വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ സംസ്ഥാനത്തെ എല്ലാ കിണറുകളിലും ക്ലോറിനേഷൻ ക്യാമ്പയിൻ ആരംഭിച്ചു . ഇന്നും നാളെയുമായാണ് ക്ലോറിനേഷൻ ക്യാമ്പയിൻ നടത്തുന്നത്.

## Article Content

**ആയഞ്ചേരി: **അമീബിക് മസ്തിഷ്ക ജ്വരം ഉൾപ്പടെയുള്ള ജലജന്യ രോഗങ്ങളെ പ്രതിരോധിക്കാനായി സംസ്ഥാന ഹരിത കേരള മിഷൻ വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ സംസ്ഥാനത്തെ എല്ലാ കിണറുകളിലും ക്ലോറിനേഷൻ ക്യാമ്പയിൻ ആരംഭിച്ചു . ഇന്നും നാളെയുമായാണ് ക്ലോറിനേഷൻ ക്യാമ്പയിൻ നടത്തുന്നത്.

'ജലമാണ് ജീവൻ' എന്ന പേരിൽ നടക്കുന്ന ജനകിയ ക്യാമ്പയിൻ്റെ ഭാഗമായി ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിൽ ക്ലോറിനേഷൻ ക്യാമ്പയിൻ ആരംഭിച്ചു. കുറ്റിവയൽ പൊതുകിണർ ക്ലോറിനേഷൻ നടത്തികൊണ്ട് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ജെ എച്ച് ഐ ഇന്ദിര സി , ആശ വർക്കർ ചന്ദ്രി, ബാലകൃഷ്ണൻ കെ.വി,അനിത കെ.വി, സജിത യു വി , ശോഭ ദിവ്യ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/311927/well-chlorination-campaign-launched-in-ayancheri)