---
title: "ഓര്‍ക്കാട്ടേരിയില്‍ അബദ്ധത്തില്‍ പടക്കം പൊട്ടിയതിന്റെ പേരിലുള്ള കുപ്രചരണം അവസാനിപ്പിക്കണമെന്ന്  ബി.ജെ.പി. "
english_title: " The BJP has demanded an end to the scandal over the accidental firing of firecrackers in Orkatteri."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/31193/the-bjp-has-demanded-an-end-to-the-scandal-over-the-accidental-firing-of-firecrackers-in-orkatteri"
published_at: "2022-03-11T22:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622b82a6b3a26_bjp .jpg"
keywords: []
---

# ഓര്‍ക്കാട്ടേരിയില്‍ അബദ്ധത്തില്‍ പടക്കം പൊട്ടിയതിന്റെ പേരിലുള്ള കുപ്രചരണം അവസാനിപ്പിക്കണമെന്ന്  ബി.ജെ.പി. 

> **Lead Summary:** ഒഞ്ചിയം: നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ജയത്തില്‍ ഓര്‍ക്കാട്ടേരിയില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ പടക്കം പൊട്ടി ബി.ജെ.പി പ്രവര്‍ത്തകന് പരിക്കേറ്റ സംഭവം ബോംബ് നിര്‍മാണത്തിനിടെ ആണ് അപകടമുണ്ടായതെന്ന സിപിഎം പ്രചരണം അപഹാസ്യകരമാണെന്നു ബിജെപി ഒഞ്ചിയം മണ്ഡലം പ്രസിഡന്റ് ടി.പി.വിനീഷ് കുറ്റപ്പെടുത്തി .

## Article Content

ഒഞ്ചിയം: നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ജയത്തില്‍ ഓര്‍ക്കാട്ടേരിയില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ പടക്കം പൊട്ടി ബി.ജെ.പി പ്രവര്‍ത്തകന് പരിക്കേറ്റ സംഭവം ബോംബ് നിര്‍മാണത്തിനിടെ ആണ് അപകടമുണ്ടായതെന്ന സിപിഎം പ്രചരണം അപഹാസ്യകരമാണെന്നു ബിജെപി ഒഞ്ചിയം മണ്ഡലം പ്രസിഡന്റ് ടി.പി.വിനീഷ് കുറ്റപ്പെടുത്തി .

നാട്ടുകാരും വീട്ടുകാരും നോക്കിനില്‍ക്കെ പൊട്ടാത്ത പടക്കം മാറ്റുന്നതിനിടയിലാണ് അപകടം സംഭവച്ചിത് . ഉന്നത പോലീസ് അധികാരികള്‍ അബദ്ധവശാല്‍ പടക്കം പൊട്ടിയതെന്ന് വ്യക്തമാക്കിയിട്ടും ബോംബ് നിര്‍മാണം നടത്തിയാണ് അപകടം പറ്റിയെന്ന സിപിഎം നുണ പ്രചാരണം ജനം തിരിച്ചറിയണമെന്നമെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേത് പോലെ ബോംബ് നിര്‍മാണവും ശേഖരണവും ബിജെപിയുടെ രീതിയല്ലെന്നും ബിജെപി നേതൃത്വം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/31193/the-bjp-has-demanded-an-end-to-the-scandal-over-the-accidental-firing-of-firecrackers-in-orkatteri)