---
title: "റാലി വിജയിപ്പിക്കും; വടകരയിൽ എൽ ഡി എഫ്  ബഹുജന റാലിയും പൊതുസമ്മേളനവും 11 ന് "
english_title: "LDF mass rally and public meeting in Vadakara on 11th"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/312737/ldf-mass-rally-and-public-meeting-in-vadakara-on-11th"
published_at: "2025-09-03T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b80e41b5ea1_LDF.jpg"
keywords: []
---

# റാലി വിജയിപ്പിക്കും; വടകരയിൽ എൽ ഡി എഫ്  ബഹുജന റാലിയും പൊതുസമ്മേളനവും 11 ന് 

> **Lead Summary:** **വടകര: **പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നവശ്യപ്പെട്ടും രാഹുലിനെ സംരക്ഷിക്കുന്ന യുഡിഎഫ് നേതൃത്വത്തിനെതിരെയും ഇടതു പക്ഷ ജനാധിപത്യ മുന്നണി വടകര മണ്ഡലം കമ്മിറ്റി ബഹുജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും.

## Article Content

**വടകര: **പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നവശ്യപ്പെട്ടും രാഹുലിനെ സംരക്ഷിക്കുന്ന യുഡിഎഫ് നേതൃത്വത്തിനെതിരെയും ഇടതു പക്ഷ ജനാധിപത്യ മുന്നണി വടകര മണ്ഡലം കമ്മിറ്റി ബഹുജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും.

11 ന് വൈകുന്നേരം സംഘടിപ്പിക്കുന്ന റാലി വടകര പുതിയ സ്റ്റാന്റ് പരിസരത്ത് നിന്നാരംഭിച്ച് കോട്ടപ്പറമ്പിൽ സമാപിക്കും. റാലിയോടനുബന്ധിച്ച് കോട്ടപ്പറമ്പിൽ ചേരുന്ന പൊതുസമ്മേളനം സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം ഉദ്ഘാടനം ചെയ്യും. ബഹുജന റാലി വിജയിപ്പിക്കുന്നതിന് എൽഡിഎഫ് വടകര മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.

മണ്ഡലം എൽഡിഎഫ് കൺവീനർ പി.പ്രദീപ് കുമാറിന്റെ അധ്യക്ഷതയിൽ സേവന നിരതരായ അബ്ദുറഹിമാൻ സി എ, അബ്ദുല്ല. പി.പി, അമ്മദ് മയ്യന്നൂർ, അശോകൻ എടച്ചേരി എന്നിവരെ ആദരിച്ചു. കൂട്ടായ്മ മേഖല പ്രസിഡന്റ് അർഷാദ് മയ്യന്നൂർ അധ്യക്ഷത വഹിച്ചു. ഗഫൂർ.എം.പി, ദിഹാർ. സി എ, ശ്രീജിത്ത് ആയഞ്ചേരി, മുസമ്മിൽ, രജീഷ് മണിയൂർ, രാജൻ എന്നിവർ ആശംസകൾ നേർന്നു. മേഖലാ സെക്രട്ടറി മഷ്ഹൂദ്. കെ. പി. സ്വാഗതവും ജോയിന്റ് സെക്രട്ടറി അഷ്റഫ് നാദാപുരം റോഡ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/312737/ldf-mass-rally-and-public-meeting-in-vadakara-on-11th)