---
title: "ചോറോട് താഴെ കൂമുള്ളിപറമ്പില്‍ കാര്‍ഷിക നഴ്‌സറി വിത്തിടല്‍ "
english_title: " Sowing of Agricultural Nursery at Koomulliparambil  chorode "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/31349/sowing-of-agricultural-nursery-at-koomulliparambil-chorode"
published_at: "2022-03-12T18:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622c99a7f23f2_nursery chorode.jpg"
keywords: []
---

# ചോറോട് താഴെ കൂമുള്ളിപറമ്പില്‍ കാര്‍ഷിക നഴ്‌സറി വിത്തിടല്‍ 

> **Lead Summary:** **ചോറോട് ഈസ്റ്റ്:** ചോറോട് ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാര്‍ഷിക നഴ്‌സറി മമ്പരഞ്ഞോളി ക്ഷേത്രത്തിന് സമീപം താഴെ കൂമുള്ളിപറമ്പില്‍ വിത്തിറക്കി കൊണ്ട് ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**ചോറോട് ഈസ്റ്റ്:** ചോറോട് ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാര്‍ഷിക നഴ്‌സറി മമ്പരഞ്ഞോളി ക്ഷേത്രത്തിന് സമീപം താഴെ കൂമുള്ളിപറമ്പില്‍ വിത്തിറക്കി കൊണ്ട് ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

വിത്തുകള്‍ മുളപ്പിച്ച് ജൂണ്‍ 5 പരിസ്ഥിതി ദിനത്തില്‍ പഞ്ചായത്തില്‍ വിതരണം ചെയ്യാനാണ് കാര്‍ഷിക നഴ്‌സറി ആരംഭിച്ചത്. വരും വര്‍ഷങ്ങളില്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും നഴ്‌സറി ആരംഭിക്കും.

പത്താം വാര്‍ഡ് മെമ്പര്‍ ഷിനി ത ചെറുവത്ത് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി നിഷ എന്‍ തയ്യില്‍, ജോയിന്റ് ബി.ഡി.ഒ ഹരികുമാര്‍, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ശ്യാമള പൂവ്വേരി, അംഗങ്ങളായപുഷ്പ്പമഠത്തില്‍, മനീഷ് കുമാര്‍ ടി.പി, മുന്‍ മെമ്പര്‍ രാജേഷ് ചോറോട് എന്നിവര്‍ പ്രസംഗിച്ചു. തൊഴിലുറപ്പ് വിഭാഗം ഏ.ഇ.അശ്വിന്‍ മനോഹര്‍ സ്വാഗതവും ഓവര്‍സിയര്‍ സല്‍മ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/31349/sowing-of-agricultural-nursery-at-koomulliparambil-chorode)