---
title: "ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍  വടകരയില്‍ ഡെന്റിസ്റ്റ് ദിനം ആചരിച്ചു"
english_title: "Indian Dental Association celebrates Dentist Day in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/31353/indian-dental-association-celebrates-dentist-day-in-vadakara"
published_at: "2022-03-12T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622ca3ca805f8_dental day .jpg"
keywords: []
---

# ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍  വടകരയില്‍ ഡെന്റിസ്റ്റ് ദിനം ആചരിച്ചു

> **Lead Summary:** **വടകര:** ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ വടകര ബ്രാഞ്ച് വിപുല പരിപാടികളോടെ ഡെന്റിസ്റ്റ് ദിനം ആഘോഷിച്ചു. വടകര എം.ല്‍.എ കെ.കെ രമ പരിപാടികള്‍ ഉല്‍ഘാടനം ചെയ്തു.

## Article Content

**വടകര:** ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ വടകര ബ്രാഞ്ച് വിപുല പരിപാടികളോടെ ഡെന്റിസ്റ്റ് ദിനം ആഘോഷിച്ചു. വടകര എം.ല്‍.എ കെ.കെ രമ പരിപാടികള്‍ ഉല്‍ഘാടനം ചെയ്തു.

വടകര താലൂക്കില്‍ 25 വര്‍ഷമായി പ്രാക്ടീസ് ചെയ്യുന്ന മുതിര്‍ന്ന ഡന്റിസ്റ്റുകളെ ചടങ്ങില്‍ വെച്ച് കെ.കെ രമ ആദരിച്ചു. വടകര റോട്ടറി ക്ലബുമായി സഹകരിച്ച്, ഭിന്നശേഷിയുള്ള കുട്ടികളുടെ ദന്ത പരിചരണത്തിനായി 'ബ്ലൂ ബെല്‍സ്' എന്ന പുതിയ പ്രോജക്ടിന്റെ ലോഗോ പ്രകാശനവും ചടങ്ങില്‍ വെച്ചു നടന്നു.

ഡെന്റിസ്റ്റുകള്‍ക്കായുള്ള തുടര്‍വിദ്യാഭ്യാസപരിപാടിയായ 'ഇസ്തുമസ്' ലോഗോ പ്രകാശനം ഐ. ഡി.എ മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ.ആന്റണി തോമസ് നിര്‍വഹിച്ചു.

വടകര ബ്രാഞ്ച് പ്രസിഡന്റ് ഡോ.സലില്‍ ചക്രവര്‍ത്തി, സെക്രട്ടറി ഡോ.രാംജിത്, സി.ഡി.എച് കണ്വീനര്‍ ഡോ.പ്രമോദ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/31353/indian-dental-association-celebrates-dentist-day-in-vadakara)