---
title: "നിര്‍മ്മാണ മേഖലയിലെ വിലക്കയറ്റം  തടയണമെന്ന് സിഐടിയു"
english_title: " CITU wants to curb inflation in manufacturing"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/31366/citu-wants-to-curb-inflation-in-manufacturing"
published_at: "2022-03-12T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622caf7a533cb_kk dineasn.jpg"
keywords: []
---

# നിര്‍മ്മാണ മേഖലയിലെ വിലക്കയറ്റം  തടയണമെന്ന് സിഐടിയു

> **Lead Summary:** വടകര: കേന്ദ്ര സര്‍ക്കാരിന്റെ തീവ്ര ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരെ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ മാര്‍ച്ച് 28, 29 തീയ്യതികളില്‍ നടക്കുന്ന ദ്വിദിന പണിമുടക്ക് വിജയിപ്പിക്കുന്നതിനും നിര്‍മ്മാണ മേഖലയിലെ വിലക്കയറ്റം തടയണമെന്നും നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ (സിഐടിയു)മേമുണ്ട വില്ലേജ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

## Article Content

വടകര: കേന്ദ്ര സര്‍ക്കാരിന്റെ തീവ്ര ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരെ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ മാര്‍ച്ച് 28, 29 തീയ്യതികളില്‍ നടക്കുന്ന ദ്വിദിന പണിമുടക്ക് വിജയിപ്പിക്കുന്നതിനും നിര്‍മ്മാണ മേഖലയിലെ വിലക്കയറ്റം തടയണമെന്നും നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ (സിഐടിയു)മേമുണ്ട വില്ലേജ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കുട്ടോത്ത് കാവില്‍റോഡ് വെച്ച് നടന്ന പ്രതിനിധി സമ്മേളനം കെ എസ് കെടിയു ജില്ലാ സെക്രട്ടറി കെ കെ ദിനേശന്‍ ഉത്ഘാടനം ചെയ്തു. കൊടക്കാട് ബാബു അധ്യക്ഷത വഹിച്ചു. എം പി നാരായണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഒപി രാജന്‍ വരവ് ചിലവ് കണക്കും കെ ഗോപാലന്‍ സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

സമ്മേളനത്തില്‍ വെച്ച് കുട്ടോത്ത്, മേമുണ്ട എന്നീ മേഖലാകമ്മറ്റികളായി വിഭജിച്ചു.

ഭാരവാഹികള്‍ കുട്ടോത്ത് മേഖല കമ്മറ്റി പ്രസിഡന്റ് എന്‍ പി രാജേന്ദ്രന്‍ ,സെക്രട്ടറി എം കെ സതീശന്‍ ,ഖജാന്‍ജി എംപി നാരായണന്‍ ,േമമുണ്ട മേഖല കമ്മിറ്റി പ്രസിഡന്റ് ഒ പി രാജന്‍ ,സെക്രട്ടറി എന്‍ പി സന്തോഷ് കുമാര്‍ ഖജാന്‍ജി :ഹരിഹരന്‍

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/31366/citu-wants-to-curb-inflation-in-manufacturing)