---
title: "എം എൽ എ ഇടപെട്ടു; പൈങ്ങോട്ടായി -വെച്ചാണ്ടി താഴെ റോഡ് ഗതാഗത യോഗ്യമാക്കും -കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ"
english_title: "KP Kunjhammad Kutty Master MLA says Paingottai Vechandi thazhe road will be made vehicular friendly"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/313897/kp-kunjhammad-kutty-master-mla-says-paingottai-vechandi-thazhe-road-will-be-made-vehicular-friendly"
published_at: "2025-09-10T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c105f1351d8_mla.jpg"
keywords: []
---

# എം എൽ എ ഇടപെട്ടു; പൈങ്ങോട്ടായി -വെച്ചാണ്ടി താഴെ റോഡ് ഗതാഗത യോഗ്യമാക്കും -കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ

> **Lead Summary:** **പൈങ്ങോട്ടായി: **പൈങ്ങോട്ടായി മുതൽ വെച്ചാണ്ടി താഴെ വരെയുള്ള റോഡ് ഗതാഗത യോഗ്യമാക്കുമെന്ന് കുറ്റ്യാടി മണ്ഡലം എം എൽ എ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ. യാത്രക്കാർക്ക് ബുദ്ധിമുട്ടായി ചുണ്ടക്കൈ - പൈങ്ങോട്ടായി റോഡ് വെച്ചാണ്ടി മുക്ക് മുതൽ പള്ളിമുക്ക് വരെ പൂർണമായും തകർന്നു കിടക്കുന്ന സാഹചര്യത്തിൽ വിവിധ പാർട്ടികളും സംഘടനകളും നൽകിയ നിവേദനത്തെ തുടർന്നാണ് എം എൽ എയുടെ ഇടപെടൽ.

## Article Content

**പൈങ്ങോട്ടായി: **പൈങ്ങോട്ടായി മുതൽ വെച്ചാണ്ടി താഴെ വരെയുള്ള റോഡ് ഗതാഗത യോഗ്യമാക്കുമെന്ന് കുറ്റ്യാടി മണ്ഡലം എം എൽ എ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ. യാത്രക്കാർക്ക് ബുദ്ധിമുട്ടായി ചുണ്ടക്കൈ - പൈങ്ങോട്ടായി റോഡ് വെച്ചാണ്ടി മുക്ക് മുതൽ പള്ളിമുക്ക് വരെ പൂർണമായും തകർന്നു കിടക്കുന്ന സാഹചര്യത്തിൽ വിവിധ പാർട്ടികളും സംഘടനകളും നൽകിയ നിവേദനത്തെ തുടർന്നാണ് എം എൽ എയുടെ ഇടപെടൽ.

തിരുവള്ളൂർ- ആയഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ, സെക്രട്ടറിമാർ എന്നിവരുടെ യോഗം എം എൽ എ വിളിച്ച് ചേർത്ത ശേഷമാണ് റോഡ് ഗതാഗത യോഗ്യമാക്കാനുള്ള നടപടിയെടുക്കാൻ തീരുമാനമായത്. യോഗത്തിന് ശേഷം കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, തിരുവള്ളൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി സി ഹാജറ, ആയഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് അബ്ദുൽ ഹമീദ് , ഉദ്യോഗസ്ഥർ എന്നിവർ പൈങ്ങോട്ടായി റോഡ് സന്ദർശിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/313897/kp-kunjhammad-kutty-master-mla-says-paingottai-vechandi-thazhe-road-will-be-made-vehicular-friendly)