---
title: "ദേശീയപാത നിർമ്മാണത്തിനിടെ ക്രെയിന്‍ പൊട്ടിവീണ് വടകരയിലെ യുഎൽസിസി തൊഴിലാളികൾ മരിച്ചു"
english_title: "Two youths from Vadakara die tragically after crane collapses during national highway construction work"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/314198/two-youths-from-vadakara-die-tragically-after-crane-collapses-during-national-highway-construction-work"
published_at: "2025-09-11T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c306cf7d83d_WhatsApp_Image_2025-09-11_at_10.58.38_PM.jpeg"
keywords: []
---

# ദേശീയപാത നിർമ്മാണത്തിനിടെ ക്രെയിന്‍ പൊട്ടിവീണ് വടകരയിലെ യുഎൽസിസി തൊഴിലാളികൾ മരിച്ചു

> **Lead Summary:** **വടകര: **മൊഗ്രാലില്‍ ദേശീയപാത നിര്‍മാണപ്രവൃത്തികള്‍ക്കിടെ ക്രെയിന്‍ പൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. വടകര സ്വദേശി അക്ഷയ്, അശ്വിൻ എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

## Article Content

**വടകര: **മൊഗ്രാലില്‍ ദേശീയപാത നിര്‍മാണപ്രവൃത്തികള്‍ക്കിടെ ക്രെയിന്‍ പൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. വടകര സ്വദേശി അക്ഷയ്, അശ്വിൻ എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയിലെ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്. ദേശീയപാത 66-ല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനിടെയായിരുന്നു അപകടം.  ക്രെയിനിൽ നിന്ന് ബക്കറ്റ് പൊട്ടി താഴേക്ക് വീഴുകയായിരുന്നു . അക്ഷയ് തൽക്ഷണം മരിക്കുകയും ഗുരുതരമായി പരിക്കേറ്റ അശ്വിനെ മംഗലാപുരത്തെ ആശുപത്രിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/314198/two-youths-from-vadakara-die-tragically-after-crane-collapses-during-national-highway-construction-work)