---
title: "സ്മരണയാത്ര; ഗാന്ധി ഫിലിം സൊസൈറ്റി വടകരയിൽ ഒക്ടോബർ 2ന് 'ഗാന്ധി സന്ദേശയാത്ര' ഒരുക്കുന്നു"
english_title: "Memorial Walk; Gandhi Film Society is organizing a 'Gandhi Message Walk' in Vadakara on October 2nd"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/314545/memorial-walk-gandhi-film-society-is-organizing-a-gandhi-message-walk-in-vadakara-on-october-2nd"
published_at: "2025-09-13T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c5073b86baa_hjgjjghdfg.jpg"
keywords: []
---

# സ്മരണയാത്ര; ഗാന്ധി ഫിലിം സൊസൈറ്റി വടകരയിൽ ഒക്ടോബർ 2ന് 'ഗാന്ധി സന്ദേശയാത്ര' ഒരുക്കുന്നു

> **Lead Summary:** **വടകര: [ **രാഷ്ട്രപിതാവിന്റെ നൂറ്റൻപത്താറാം ജന്മദിനത്തോടനുബന്ധിച്ച് ഗാന്ധി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വടകരയിൽ ഗാന്ധി സന്ദേശയാത്ര നടക്കുമെന്ന് സൊസൈറ്റി ചെയർമാൻ ഹരീന്ദ്രൻ കരിമ്പനപ്പാലം അറിയിച്ചു.

## Article Content

**വടകര: [ **രാഷ്ട്രപിതാവിന്റെ നൂറ്റൻപത്താറാം ജന്മദിനത്തോടനുബന്ധിച്ച് ഗാന്ധി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വടകരയിൽ ഗാന്ധി സന്ദേശയാത്ര നടക്കുമെന്ന് സൊസൈറ്റി ചെയർമാൻ ഹരീന്ദ്രൻ കരിമ്പനപ്പാലം അറിയിച്ചു.

കാലത്ത് 9 മണിക്ക് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്നാ രംഭിക്കുന്ന യാത്രക്ക് ഷാഫി പറമ്പിൽ എംപി നേതൃത്വം നൽകും. ഗാന്ധി പ്രതിമയ്ക്ക് സമീപം സമാപിക്കുന്ന യാത്രയിൽ ജനപ്രതിനിധികൾ, സന്നദ്ധ സംഘടനകൾ, വിവിധ മേഖലകളിലെ പ്രമുഖർ തുടങ്ങിയവർ സംബന്ധിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/314545/memorial-walk-gandhi-film-society-is-organizing-a-gandhi-message-walk-in-vadakara-on-october-2nd)