---
title: "സഹകരണ മേഖലയെ ശക്തിപ്പെടുത്താന്‍ ജനകീയ  മുന്നേറ്റം ഉയര്‍ന്നുവരണം: ഷീജ ശശി "
english_title: "Popular to strengthen the co-operative sector Movement must come up: Sheeja Shashi"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/31536/popular-to-strengthen-the-co-operative-sector-movement-must-come-up-sheeja-shashi"
published_at: "2022-03-13T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622e08aa65d89_SHEEJA SASSI .jpg"
keywords: []
---

# സഹകരണ മേഖലയെ ശക്തിപ്പെടുത്താന്‍ ജനകീയ  മുന്നേറ്റം ഉയര്‍ന്നുവരണം: ഷീജ ശശി 

> **Lead Summary:** **ഓര്‍ക്കാട്ടേരി(വടകര) : ** കേരളത്തിലെ സഹകരണ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുവാനും വൈവിദ്ധ്യവല്‍ക്കരണം സാധ്യമാക്കുന്നതിനും ജനകീയ മുന്നേറ്റം അനിവാര്യമാണെന്ന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജശശി അഭിപ്രായപ്പെട്ടു. കേരളത്തിന്റെ സാമ്പത്തിക, സാമൂഹിക സാംസ്‌കാരിക മേഖലയുടെ വളര്‍ച്ചയ്ക്ക് സഹകരണ പ്രസ്ഥാനം വഹിച്ച് പങ്ക് പ്രശംസനീയമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

## Article Content

**ഓര്‍ക്കാട്ടേരി(വടകര) : ** കേരളത്തിലെ സഹകരണ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുവാനും വൈവിദ്ധ്യവല്‍ക്കരണം സാധ്യമാക്കുന്നതിനും ജനകീയ മുന്നേറ്റം അനിവാര്യമാണെന്ന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജശശി അഭിപ്രായപ്പെട്ടു. കേരളത്തിന്റെ സാമ്പത്തിക, സാമൂഹിക സാംസ്‌കാരിക മേഖലയുടെ വളര്‍ച്ചയ്ക്ക് സഹകരണ പ്രസ്ഥാനം വഹിച്ച് പങ്ക് പ്രശംസനീയമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏറാമല ബേങ്കിന്റെ സായാഹ്ന ശാഖയുടെ രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിന് ബേങ്ക് ചെയര്‍മാന്‍ മനയത്ത് ചന്ദ്രന്‍ അദ്ധ്യക്ഷനായി. പ്രഥമ കുഞ്ഞിരാമക്കുറുപ്പ് സ്മാരക മാധ്യമ അവാര്‍ഡ് ജേതാവ് മാതൃഭൂമി വടകര സ്റ്റാഫ് കറസ്‌പോണ്ടന്റ് പി. ലിജീഷിന് യു.എല്‍.സി.സി ചെയര്‍മാന്‍ പാലേരി രമേശന്‍ അവാര്‍ഡ് വിതരണം ചെയ്തു. ജനറല്‍ മാനേജര്‍ ടി.കെ വിനോദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

മുന്‍ ഭരണ സമിതി അംഗങ്ങളെയും, മുന്‍ ജീവനക്കാരെയും ആദരിക്കല്‍ ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി ശിവാനന്ദന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീല ഈങ്ങോളി, വൈസ് പ്രസിഡണ്ട് ദീപ്‌രാജ് കെ., ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.പി നിഷ എന്നിവര്‍ ചേര്‍ന്നു നിര്‍വ്വഹിച്ചു. ഭിന്ന ശേഷിക്കാരായ മെമ്പര്‍മാര്‍ക്കുള്ള സംരംഭക വായ്പാ വിതരണം സഹകരണ വകുപ്പ് ജോയിന്റ് ഡയരക്ടര്‍ സത്യപാലന്‍ കെ.കെ, യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ സുരേഷ് ബാബു എന്നിവര്‍ നിര്‍വ്വഹിച്ചു.

ചടങ്ങിന് ആശംസ അറിയിച്ചുകൊണ്ട് PACS പിഎസിഎസ് വടകര താലൂക്ക് പ്രസിഡണ്ട് കെ.കെ കൃഷ്ണന്‍, നെല്ലോളി ചന്ദ്രന്‍, എന്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍, കെ.കെ കുഞ്ഞമ്മദ്, ഏ.കെ ബാബു, രാജഗോപാലന്‍ രയരോത്ത്, ഇ. രാധാകൃഷ്ണന്‍, എം.സി അശോകന്‍, ടി.എന്‍.കെ ശശീന്ദ്രന്‍, എം.കെ കുഞ്ഞിരാമന്‍, കൂര്‍ക്കയില്‍ ശശി, പി രമേഷ് ബാബു, കെ.കെ റഹീം, പട്ടറത്ത് രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. വൈസ് ചെയര്‍മാന്‍ പി.കെ കുഞ്ഞിക്കണ്ണന്‍ സ്വാഗതവും ബ്രാഞ്ച് മാനേജര്‍ പി. രതീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/31536/popular-to-strengthen-the-co-operative-sector-movement-must-come-up-sheeja-shashi)