---
title: "നവകേരള നിര്‍മ്മിതിക്കായി  വടകരയില്‍  ഡിവൈഎഫ്‌ഐ യുവജനസംഗമം നടത്തി"
english_title: "DYFI held a youth meeting in Vadakara for the construction of new Kerala"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/31554/dyfi-held-a-youth-meeting-in-vadakara-for-the-construction-of-new-kerala"
published_at: "2022-03-13T22:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622e261689c95_dyfi vatakara.jpg"
keywords: []
---

# നവകേരള നിര്‍മ്മിതിക്കായി  വടകരയില്‍  ഡിവൈഎഫ്‌ഐ യുവജനസംഗമം നടത്തി

> **Lead Summary:** **വടകര: **എപ്രില്‍ 11, 12, 13 വടകരയില്‍ നടക്കുന്ന ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി 'നവകേരള _നിര്‍മ്മിതിക്കായി' 200 കേന്ദ്രങ്ങളില്‍ നടക്കുന്ന യുവജന സംഗമങ്ങള്‍ക്ക് തുടക്കമായി.

## Article Content

**വടകര: **എപ്രില്‍ 11, 12, 13 വടകരയില്‍ നടക്കുന്ന ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി 'നവകേരള _നിര്‍മ്മിതിക്കായി' 200 കേന്ദ്രങ്ങളില്‍ നടക്കുന്ന യുവജന സംഗമങ്ങള്‍ക്ക് തുടക്കമായി.

വടകര പുതിയാപ്പില്‍ നടന്ന യുവജനസംഗമം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് റിബേഷ് അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി വി വസീഫ്, ബ്ലോക്ക് സെക്രട്ടറി എന്‍ കെ വികേഷ്, ജില്ലാ കമ്മറ്റി അംഗം രാജേഷ് പുതുശ്ശേരി, ജനീഷ്, നീനുശ്രീ എന്നിവര്‍ സംസാരിച്ചു. സുജിത്ത് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/31554/dyfi-held-a-youth-meeting-in-vadakara-for-the-construction-of-new-kerala)