---
title: "'മൗനം അപകടം, വടകര ബീച്ച് പോസ്റ്റ് ഓഫീസ് അടച്ചു പൂട്ടുന്നത് ജനങ്ങളോടുള്ള വെല്ലുവിളി';  പ്രതിഷേധ സംഗമവുമായി എസ് ഡി പി ഐ "
english_title: "closing of Vadakara Beach Post Office is a challenge to the people  sdpi holds protest meeting"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/315597/closing-of-vadakara-beach-post-office-is-a-challenge-to-the-people-sdpi-holds-protest-meeting"
published_at: "2025-09-18T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cbec3ae768b_sdpi.jpg"
keywords: []
---

# 'മൗനം അപകടം, വടകര ബീച്ച് പോസ്റ്റ് ഓഫീസ് അടച്ചു പൂട്ടുന്നത് ജനങ്ങളോടുള്ള വെല്ലുവിളി';  പ്രതിഷേധ സംഗമവുമായി എസ് ഡി പി ഐ 

> **Lead Summary:** **വടകര : **കേന്ദ്ര സർക്കാർ വടകര ബീച്ച് പോസ്റ്റ് ഓഫീസ് അടച്ചു പൂട്ടുന്നതിനെതിരെ പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ച് എസ്ഡിപിഐ കൊയിലാണ്ടി വളപ്പ് ബ്രാഞ്ച് കമ്മിറ്റി .

## Article Content

**വടകര : **കേന്ദ്ര സർക്കാർ വടകര ബീച്ച് പോസ്റ്റ് ഓഫീസ് അടച്ചു പൂട്ടുന്നതിനെതിരെ പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ച് എസ്ഡിപിഐ കൊയിലാണ്ടി വളപ്പ് ബ്രാഞ്ച് കമ്മിറ്റി .

മുനിസിപ്പൽ വൈസ് പ്രസിഡന്റ് കെ വി പി ഷാജഹാൻ സംഗമം ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഭരണകൂടം മുതലാളികൾക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയായി മാറിയിരിക്കുകയാണെന്നും ആയിരക്കണക്കിന് ജനങ്ങൾക്ക് ഉപകാരപ്പെട്ടു കൊണ്ടിരിക്കുന്ന പോസ്റ്റ് ഓഫീസ് അടച്ചു പൂട്ടുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഈ വിഷയത്തിൽ മുഖ്യധാര രാഷ്ട്രീയ പാർട്ടികളുടെയും ജനപ്രതിനിധികളുടെയും മൗനം അപകടമാണെന്നും അദ്ദേഹം പറഞ്ഞു.

കൊയിലാണ്ടി വളപ്പ് ബ്രാഞ്ച് പ്രസിഡന്റ് ഇസ്മായിൽ ഇ വി അധ്യക്ഷത വഹിച്ച പരിപാടിയിൽ മണ്ഡലം കമ്മിറ്റി അംഗം മഷ്ഹൂദ്‌കെപി, കബറുംപുറം ബ്രാഞ്ച് പ്രസിഡന്റ് സവാദ് വടകര, മുൻസിപ്പൽ കൗൺസിലർ ഹക്കീം പി എസ് എന്നിവർ സംസാരിച്ചു. സാജിദ് കെ വി പി സ്വാഗതവും മുസ്തഫ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/315597/closing-of-vadakara-beach-post-office-is-a-challenge-to-the-people-sdpi-holds-protest-meeting)