---
title: "സ്വച്ഛതാഹി സേവ; ആയഞ്ചേരിയിൽ ശുചിത്വോത്സവം ലോഗോ പ്രകാശനം ചെയ്തു"
english_title: "Suchithotsavam logo unveiled in ayanchery"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/315916/suchithotsavam-logo-unveiled-in-ayanchery"
published_at: "2025-09-20T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ce3e1edd4ea_logo.jpg"
keywords: []
---

# സ്വച്ഛതാഹി സേവ; ആയഞ്ചേരിയിൽ ശുചിത്വോത്സവം ലോഗോ പ്രകാശനം ചെയ്തു

> **Lead Summary:** > **ആയഞ്ചേരി: **കോഴിക്കോട് ജില്ലാ ശുചിത്വ മിഷൻ്റെ നേതൃത്വത്തിൽ ശാസ്ത്രീയ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട "സ്വച്ഛതാഹി സേവ' ക്യാംപയിന് ആയഞ്ചേരി ഗ്രാമപഞ്ചായത്തിൽ ബുധനാഴ്ച തുടക്കമാകും. ഒക്ടോബർ രണ്ട് ഗാന്ധി ജയന്തിദിനം വരെ നീണ്ടു നിൽക്കുന്ന ക്യാംപയിൻ്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ ജനകീയ പങ്കാളിത്തത്തോടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും.

## Article Content

> **ആയഞ്ചേരി: **കോഴിക്കോട് ജില്ലാ ശുചിത്വ മിഷൻ്റെ നേതൃത്വത്തിൽ ശാസ്ത്രീയ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട "സ്വച്ഛതാഹി സേവ' ക്യാംപയിന് ആയഞ്ചേരി ഗ്രാമപഞ്ചായത്തിൽ ബുധനാഴ്ച തുടക്കമാകും. ഒക്ടോബർ രണ്ട് ഗാന്ധി ജയന്തിദിനം വരെ നീണ്ടു നിൽക്കുന്ന ക്യാംപയിൻ്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ ജനകീയ പങ്കാളിത്തത്തോടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും.

ഇതിന്നായി ശുചീകരണത്തൊഴിലാളികൾക്ക് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും മെഡിക്കൽ ക്യാംപ് നടത്തും. കേരളത്തിൽ നവംബർ ഒന്ന് വരെ വിപുലമായ പരിപാടികളോടെ ക്യാംപയിൻ നീളും. വിവിധ വകുപ്പുകളെ കൂട്ടി ചേർത്തുകൊണ്ടുള്ള ബോധവൽക്കരണ പരിപാടികൾ, മത്സരപരിപാടികൾ തുടങ്ങിയവ സംഘടിപ്പിക്കും.

ലോഗോ പ്രകാശനം ആയഞ്ചേരിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ. അബ്ദുൽ ഹമീദ് നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് പി. കെ. ആയിഷ ടീച്ചർ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അഷറഫ് വെള്ളിലാട്ട്, പി. എം. ലതിക , ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, പഞ്ചായത്ത് അംഗങ്ങളായ കാട്ടിൽ മൊയ്തു മാസ്റ്റർ, ടി കെ. ഹാരിസ്, എ. സുരേന്ദ്രൻ, എച്ച്.സി. ജ്യോതി, ഹെൽത്ത് ഇൻസ്പെക്ടർ കെ. സിദ്ധീഖ്, പ്ലാൻ ക്ലർക്ക് കെ. എം. പ്രകാശൻ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/315916/suchithotsavam-logo-unveiled-in-ayanchery)