---
title: "ഗതാഗത മന്ത്രിയുടെ അഭിപ്രായം പക്വതയില്ലാത്തതെന്ന്  സോഷ്യലിസ്റ്റ് വിദ്യാര്‍ത്ഥി ജനത"
english_title: "The opinion of the Minister of Transport is immature Socialist student janatha"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/31624/the-opinion-of-the-minister-of-transport-is-immature-socialist-student-janatha"
published_at: "2022-03-14T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622edc8eb67e4_svj photo.jpg"
keywords: []
---

# ഗതാഗത മന്ത്രിയുടെ അഭിപ്രായം പക്വതയില്ലാത്തതെന്ന്  സോഷ്യലിസ്റ്റ് വിദ്യാര്‍ത്ഥി ജനത

> **Lead Summary:** **വടകര:** വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് കുട്ടികള്‍ക്ക് നാണക്കേടാണെന്നുള്ള ഗതാഗത മന്ത്രിയുടെ അഭിപ്രായം പക്വതയില്ലാത്തതും നിലവാരം കുറഞ്ഞതുമാണ്. നിരവധി സമര പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശമാണ് ബസ് കണ്‍സഷന്‍. നിലവിലെ സാഹചര്യത്തില്‍ ഒരു കാരണവശാലും ഇത് വര്‍ധിപ്പിക്കരുതെന്ന് സോഷ്യലിസ്റ്റ് വിദ്യാര്‍ത്ഥി ജനത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

## Article Content

**വടകര:** വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് കുട്ടികള്‍ക്ക് നാണക്കേടാണെന്നുള്ള ഗതാഗത മന്ത്രിയുടെ അഭിപ്രായം പക്വതയില്ലാത്തതും നിലവാരം കുറഞ്ഞതുമാണ്. നിരവധി സമര പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശമാണ് ബസ് കണ്‍സഷന്‍. നിലവിലെ സാഹചര്യത്തില്‍ ഒരു കാരണവശാലും ഇത് വര്‍ധിപ്പിക്കരുതെന്ന് സോഷ്യലിസ്റ്റ് വിദ്യാര്‍ത്ഥി ജനത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

സാമ്പത്തിക പ്രതിസന്ധിയുടെ കാലഘട്ടത്തില്‍ സാധാരണക്കാരുടെ വിദ്യാഭ്യാസ ചിലവുകള്‍ പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുന്ന സാഹചര്യത്തില്‍ ബസ് കണ്‍സഷനില്‍ കൂടി സൗജന്യമാക്കണമെന്ന് സോഷ്യലിസ്റ്റ് വിദ്യാര്‍ത്ഥി ജനത സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് സിബിന്‍ തേവലക്കര മന്ത്രിക്ക് കത്തയച്ചു.

വിദ്യാഭ്യാസം തികച്ചും സൗജന്യമായി കുട്ടികള്‍ക്ക് നല്‍കുന്ന ഈ വേളയില്‍ ഇത്തരം അഭിപ്രായം മന്ത്രി പറഞ്ഞതില്‍ പ്രതിഷേധിച്ചു മുഖ്യ മന്ത്രിക്ക് വിദ്യാര്‍ത്ഥികള്‍ ഒന്നിച്ചു മെയില്‍ അയക്കുവാന്‍ സോഷ്യലിസ്റ്റ് വിദ്യാര്‍ത്ഥി ജനത കോഴിക്കോട് ജില്ലാ കമ്മിറ്റി ഓണ്‍ലൈന്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുത്തു.

പ്രസിഡന്റ് അതുല്‍സുരേന്ദ്രന്‍, ജില്ലാ ജനറല്‍ സെക്രട്ടറി വിസ്മയമുരളീധരന്‍, സംസ്ഥാന സെക്രട്ടറി മാരായ ആയ, രാജിലാല്‍ മണിക്കോത്ത്, നിബിന്‍ കാന്ത്, കമ്മിറ്റി അംഗം അതുല്‍ ടി . പി, ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ആയ യദു കൃഷ്ണ തിരുത്തി ,അഭിനവ് ആര്യ, ശ്രീരാഗ്, അഞ്ജന മുക്കാളി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/31624/the-opinion-of-the-minister-of-transport-is-immature-socialist-student-janatha)