---
title: "അടിയന്തര നടപടി വേണം ; വടകര ഗവ. ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരുടെ കുറവ് പരിഹരിക്കണമെന്ന് മഹിളാ അസോസിയേഷൻ"
english_title: "Urgent action is needed; Mahila Association wants to address the shortage of doctors at Vadakara Govt. District Hospital"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/316301/urgent-action-is-needed-mahila-association-wants-to-address-the-shortage-of-doctors-at-vadakara-govt-district-hospital"
published_at: "2025-09-22T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d0ef4b0ff95_dghdfgd.jpg"
keywords: []
---

# അടിയന്തര നടപടി വേണം ; വടകര ഗവ. ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരുടെ കുറവ് പരിഹരിക്കണമെന്ന് മഹിളാ അസോസിയേഷൻ

> **Lead Summary:** **വടകര:[ ** വടകര ഗവ. ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരുടെ കുറവ് പരിഹരിക്കണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ വടകര ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ദേശീയപാത നിർമാണത്തിലെ കാലതാമസം ഒഴിവാക്കുക, തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്രസർക്കാർ നയം തിരുത്തുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.

## Article Content

**വടകര:[ ** വടകര ഗവ. ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരുടെ കുറവ് പരിഹരിക്കണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ വടകര ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ദേശീയപാത നിർമാണത്തിലെ കാലതാമസം ഒഴിവാക്കുക, തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്രസർക്കാർ നയം തിരുത്തുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.

കേളുഏട്ടൻ പി പി ശങ്കരൻ സ്മാരകത്തിലെ എം നാരായണി നഗറിൽ സംസ്ഥാന ജോ. സെക്രട്ടറി പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. എ പി പ്രജിത അധ്യക്ഷയായി കെ പി ബിന്ദു, എ പി പ്രജിത, എം ജയപ്രഭ, സഫിയ മലയിൽ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.

എ പി പ്രജിത പതാക ഉയർത്തി കെ വി റിന അനുശോചന പ്രമേ യവും കെ കെ ബിജുള രക്തസാ ക്ഷി പ്രമേയവും അവതരിപ്പിച്ചു. അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം പി സതീദേവി, ജില്ലാ

സെക്രട്ടറി കെ പുഷ്പജ, സംസ്ഥാന കമ്മിറ്റി അംഗം കെ വി ലേഖ, ഗിരിജ, പി രജനി, പി എം ലീന, എം എം സജിന തുടങ്ങിയ വർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ ടി പി ഗോപാലൻ സ്വാഗതം പറഞ്ഞു.

ഭാരവാഹികൾ: എ പി പ്രജിത (പ്രസിഡന്റ്), കെ എം ഷൈനി, സഫിയ മലയിൽ (വൈസ് പ്രസി ഡൻ്കുമാർ), എം എം സജിന (സെക്രട്ടറി), കെ വി റീന, റിന ജയരാജ് (ജോ. സെക്രട്ടറിമാർ), സി എം സുധ (ട്രഷറർ).

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/316301/urgent-action-is-needed-mahila-association-wants-to-address-the-shortage-of-doctors-at-vadakara-govt-district-hospital)