---
title: "ചിരിയുടെ പുതിയ മുഖം; മദ്യപാനിയെ അനുകരിച്ച് വൈറലായ ടിന്റുവിനെ ആദരിച്ച് വനിതാ കമ്മീഷൻ"
english_title: "The new face of laughter; Women's Commission honors Tintru, who went viral for imitating an alcoholic"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/316497/the-new-face-of-laughter-womens-commission-honors-tintru-who-went-viral-for-imitating-an-alcoholic"
published_at: "2025-09-23T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d22eb349f11_hffgjkjjg.jpg"
keywords: []
---

# ചിരിയുടെ പുതിയ മുഖം; മദ്യപാനിയെ അനുകരിച്ച് വൈറലായ ടിന്റുവിനെ ആദരിച്ച് വനിതാ കമ്മീഷൻ

> **Lead Summary:** **വടകര: [**[ ]ഓണക്കാലത്ത് മദ്യപാനിയെ അനുകരിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ താരമായ വളയത്തെ വീട്ടമ്മ ടിന്റു വിജേഷിന് സംസ്ഥാന വനിതാ കമ്മീഷന്റെ അനുമോദനം. വടകര നഗരസഭയുടെ സഹകരണത്തോടെ പാർക്ക് ഓഡിറ്റോറിയത്തിൽ വനിതാ കമ്മീഷൻ സംഘടിപ്പിച്ച ജാഗ്രത പരിശീലന പരിപാടിയിലാണ് ടിന്റു വിജേഷിനെ ആദരിച്ചത്. വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി ഉപഹാരം നല്‍കി. വളയം പഞ്ചായത്തിലെ നിരവുമ്മല്‍ അംഗന്‍വാടിയിലെ ഓണാഘോഷത്തിനിടയിലാണ് കുട്ടിയുടെ മാതാവായടിന്റു വിജേഷ് മദ്യപനെ അനുകരിച്ച് തകര്‍ത്താടിയത്.

## Article Content

**വടകര: [**[ ]ഓണക്കാലത്ത് മദ്യപാനിയെ അനുകരിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ താരമായ വളയത്തെ വീട്ടമ്മ ടിന്റു വിജേഷിന് സംസ്ഥാന വനിതാ കമ്മീഷന്റെ അനുമോദനം. വടകര നഗരസഭയുടെ സഹകരണത്തോടെ പാർക്ക് ഓഡിറ്റോറിയത്തിൽ വനിതാ കമ്മീഷൻ സംഘടിപ്പിച്ച ജാഗ്രത പരിശീലന പരിപാടിയിലാണ് ടിന്റു വിജേഷിനെ ആദരിച്ചത്. വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി ഉപഹാരം നല്‍കി. വളയം പഞ്ചായത്തിലെ നിരവുമ്മല്‍ അംഗന്‍വാടിയിലെ ഓണാഘോഷത്തിനിടയിലാണ് കുട്ടിയുടെ മാതാവായടിന്റു വിജേഷ് മദ്യപനെ അനുകരിച്ച് തകര്‍ത്താടിയത്.

അനുമോദന പരിപാടിയില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ പി ബിന്ദു അധ്യക്ഷത വഹിച്ചു. ഡിവൈഎസ്പി ആര്‍ ഹരിപ്രസാദ്, സിഡിപി ഓ കെ ആരിഫ , അഡ്വ. ലതിക ശ്രീനിവാസ്, സി ഗണേശന്‍ എന്നിവര്‍ പങ്കെടുത്തു. ലീഗല്‍ റിസോഴ്‌സസ് സെന്റര്‍ കണ്‍സള്‍ട്ടന്റ് അഡ്വക്കേറ്റ് സി കെ സാജിറ ക്ലാസ് നയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/316497/the-new-face-of-laughter-womens-commission-honors-tintru-who-went-viral-for-imitating-an-alcoholic)