---
title: " ജാഗ്രത വേണം ; അപകടങ്ങൾ ഒഴിവാക്കാൻ വടകര യൂത്ത് കോൺഗ്രസ് നിർദ്ദേശ ബോർഡുകൾ സ്ഥാപിച്ചു"
english_title: "Vadakara Youth Congress installs instruction boards to avoid accidents"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/316518/vadakara-youth-congress-installs-instruction-boards-to-avoid-accidents"
published_at: "2025-09-23T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d23c559d204_ghf.jpg"
keywords: []
---

#  ജാഗ്രത വേണം ; അപകടങ്ങൾ ഒഴിവാക്കാൻ വടകര യൂത്ത് കോൺഗ്രസ് നിർദ്ദേശ ബോർഡുകൾ സ്ഥാപിച്ചു

> **Lead Summary:** വടകര:**[** ബസ് ജീവനക്കാർക്കും പൊതുജനങ്ങളുടെയും അറിവിലേക്കായി യൂത്ത് കോൺഗ്രസ് പുതിയ സൈൻ ബോർഡുകൾ സ്ഥാപിച്ചു. പഴയ ബസ് സ്റ്റാൻഡിലും പുതിയ ബസ് സ്റ്റാൻഡിലുമാണ് ഈ ബോർഡുകൾ സ്ഥാപിച്ചത്.ബസ് ഡ്രൈവർമാർക്കും പൊതുജനങ്ങൾക്കുമുള്ള നിർദ്ദേശങ്ങളടങ്ങിയ ബോർഡുകളാണിവ.

## Article Content

വടകര:**[** ബസ് ജീവനക്കാർക്കും പൊതുജനങ്ങളുടെയും അറിവിലേക്കായി യൂത്ത് കോൺഗ്രസ് പുതിയ സൈൻ ബോർഡുകൾ സ്ഥാപിച്ചു. പഴയ ബസ് സ്റ്റാൻഡിലും പുതിയ ബസ് സ്റ്റാൻഡിലുമാണ് ഈ ബോർഡുകൾ സ്ഥാപിച്ചത്.ബസ് ഡ്രൈവർമാർക്കും പൊതുജനങ്ങൾക്കുമുള്ള നിർദ്ദേശങ്ങളടങ്ങിയ ബോർഡുകളാണിവ.

കഴിഞ്ഞദിവസം പുതിയ ബസ് സ്റ്റാൻഡിൽ ബസിടിച്ച് മഹിളാ കോൺഗ്രസ് നേതാവ് മരണപ്പെട്ടിരുന്നു. ഈ അപകടത്തിന് പ്രധാന കാരണം വ്യക്തമായ ദിശാബോർഡുകളുടെ അഭാവമാണെന്ന് മനസ്സിലാക്കിയതിനെ തുടർന്നാണ് യൂത്ത് കോൺഗ്രസ് ഈ നടപടി സ്വീകരിച്ചത്.നിയോജകമണ്ഡലം പ്രസിഡന്റ് സി. നിജിൻ, സജിത്ത് മാരാർ, അഭിനന്ദ് ജെ മാധവ്, കാർത്തിക് ചോറോട്, ജുനൈദ് കാർത്തികപ്പള്ളി, ഷോണ പി.എസ്, അബ്ദുൽ റസാക്ക് കൈനാട്ടി, ജിബിൻ രാജ് കൈനാട്ടി, ജ്യോതി, ശശിധരൻ പുതുപ്പണം, ഷിജു പുഞ്ചിരിമിൽ, സായി ചേതൻ ലാൽ എന്നിവരുടെ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/316518/vadakara-youth-congress-installs-instruction-boards-to-avoid-accidents)