---
title: "തീരദേശത്തെ ആവേശത്തിലാക്കി എസ്ഡിപിഐ ഓഫീസ് ഉദ്ഘാടനം"
english_title: "SDPI Pallithazha Branch Committee Office inaugurated at Chorode"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/316545/sdpi-pallithazha-branch-committee-office-inaugurated-at-chorode"
published_at: "2025-09-23T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d24b7e0d060_gdfh.jpg"
keywords: []
---

# തീരദേശത്തെ ആവേശത്തിലാക്കി എസ്ഡിപിഐ ഓഫീസ് ഉദ്ഘാടനം

> **Lead Summary:** ചോറോട് :**[ ** എസ്ഡിപിഐ പള്ളിത്താഴ ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം മുട്ടുങ്ങൽ പള്ളിത്താഴെ തീരദേശത്തെ ആവേശത്തിലാക്കി. ഡീലാന്റ് ബീച്ചിൽ നിന്ന് തുടങ്ങിയ നേതാക്കളെ ആനയിച്ചുള്ള സ്വീകരണ റാലി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആബാലവൃദ്ധം ജനങ്ങളും പങ്കെടുത്തു. റാലിയിൽ ദഫ് മുട്ട്, കോൽക്കളി, ബാൻഡ് വാദ്യം, തുടങ്ങിയ കലാരൂപങ്ങളുടെ അകമ്പടി റാലിയുടെ മാറ്റ് കൂട്ടി. എസ്ഡിപിഐ ദേശീയ സമിതി അംഗം മൂവാറ്റുപുഴ അഷ്റഫ് മൗലവി ഓഫീസ് ഉദ്ഘാടനം ചെയ്തു.

## Article Content

ചോറോട് :**[ ** എസ്ഡിപിഐ പള്ളിത്താഴ ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം മുട്ടുങ്ങൽ പള്ളിത്താഴെ തീരദേശത്തെ ആവേശത്തിലാക്കി. ഡീലാന്റ് ബീച്ചിൽ നിന്ന് തുടങ്ങിയ നേതാക്കളെ ആനയിച്ചുള്ള സ്വീകരണ റാലി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആബാലവൃദ്ധം ജനങ്ങളും പങ്കെടുത്തു. റാലിയിൽ ദഫ് മുട്ട്, കോൽക്കളി, ബാൻഡ് വാദ്യം, തുടങ്ങിയ കലാരൂപങ്ങളുടെ അകമ്പടി റാലിയുടെ മാറ്റ് കൂട്ടി. എസ്ഡിപിഐ ദേശീയ സമിതി അംഗം മൂവാറ്റുപുഴ അഷ്റഫ് മൗലവി ഓഫീസ് ഉദ്ഘാടനം ചെയ്തു.

> തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ മൂവാറ്റുപുഴ അഷ്റഫ് മൗലവി, നാസർ മാസ്റ്റർ, ഹസൻ ചിയാനൂർ, ഷംസീർ ചോമ്പാല തുടങ്ങിയവർ സംസാരിച്ചു. പരിപാടിയിൽ സോഷ്യൽ ഡെമോക്രസിയുടെ ആശയത്തെക്കുറിച്ചും ഇന്ത്യൻ വർത്തമാന കാല സാഹചര്യത്തെക്കുറിച്ചും സോഷ്യൽ മീഡിയയിലെ തരംഗമായി മാറിയ യാസർ പൂക്കോട്ടുംപാടം നടത്തിയ"പാടിയും പറഞ്ഞും' പ്രോഗ്രാം ഏറെ ശ്രദ്ധേയമായി.

എസ്ഡിപിഐ ചോറോട് പഞ്ചായത്ത് പ്രസിഡണ്ട് ജലീൽ ഇ കെ അധ്യക്ഷത വഹിച്ച പരിപാടിയിൽ ആസിഫ് ചോറോട് സ്വാഗതവും നവാസ് നന്ദിയും പറഞ്ഞ പരിപാടി ഫിറോസ് വി ടി, സിദ്ദിഖ് പള്ളിത്താഴ, സലാം എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/316545/sdpi-pallithazha-branch-committee-office-inaugurated-at-chorode)